നാലര പതിറ്റാണ്ടിന് ശേഷം ബിഎംഡബ്ല്യുവിന്റെ M ബ്രാൻഡ്; ആദ്യമായി ഇന്ത്യൻ വിപണിയിൽ

ര്‍മ്മൻ വാഹന ബ്രാൻഡായ ബിഎംഡബ്ല്യു 1978-ൽ പുറത്തിറക്കിയ ഐതിഹാസികമായ M1-ന് ശേഷം M ബ്രാൻഡിന് കീഴിലുള്ള രണ്ടാമത്തെ ഉൽപ്പന്നമാണ് XM. പ്ലഗ്-ഇൻ ഹൈബ്രിഡ് സാങ്കേതികവിദ്യയിൽ M ബ്രാൻഡിൽ നിന്ന് വരുന്ന ആദ്യത്തെ എസ്‍യുവി കൂടിയാണ് XM. ഇതിനോടകം മുൻനിര എസ്‌യുവിയായി മാറിയ എക്സ് എം ഇന്ത്യൻ വിപണിയിലും എത്തി. 2.60 കോടി രൂപയാണ് ബിഎംഡബ്ല്യു എക്‌സ്‌എമ്മിന്റെ എക്‌സ് ഷോറൂം വില. 2022 സെപ്റ്റംബറിൽ ആഗോളതലത്തില്‍ ആദ്യമായി അനാച്ഛാദനം ചെയ്‍ത മോഡലാണിത്.

ഇരട്ട-ടർബോചാർജ്‍ഡ് 4.4 ലിറ്റർ പെട്രോൾ എഞ്ചിനാണ് എക്‌സ്‌എമ്മിന് കരുത്തേകുന്നത്. ഇത് 644 ബിഎച്ച്പി പരമാവധി കരുത്തും 800 എൻഎം പരമാവധി ടോർക്കും സൃഷ്‍ടിക്കുന്നു. എഞ്ചിൻ 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു. കൂടാതെ ഒരു പ്ലഗ്-ഇൻ ഹൈബ്രിഡ് സിസ്റ്റവും ഉണ്ട്. ബാറ്ററി പാക്കിന് 25.7 kWh ശേഷിയുണ്ട്, കൂടാതെ 88 കിലോമീറ്റർ വരെ ശുദ്ധമായ വൈദ്യുതിയിൽ പ്രവർത്തിക്കാൻ XM-നെ ഇത് പ്രാപ്‍തമാക്കുന്നു. 7.4 kW എസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ബാറ്ററി ചാർജ് ചെയ്യാം. ബിഎംഡബ്ല്യു XM-ന്റെ പരമാവധി വേഗത മണിക്കൂറിൽ 250 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. എം ഡ്രൈവർ പാക്കേജ് തിരഞ്ഞെടുക്കുകയാണെങ്കിൽ, പരമാവധി വേഗത മണിക്കൂറിൽ 270 കിലോമീറ്ററായി ഉയർത്താം. പൂജ്യത്തില്‍ നിന്നും 100 കിമി വേഗം ആര്‍ജ്ജിക്കാൻ 4.3 സെക്കൻഡുകള്‍ മതി.

ലുക്കിന്റെ കാര്യത്തിൽ, XM-ന് പ്രകാശിതമായ BMW M കിഡ്‌നി ഗ്രില്ലും എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളുള്ള ഇരട്ട എൽഇഡി ഹെഡ്‌ലാമ്പുകളും വലിയ എയർ ഇൻടേക്കുകളും ലഭിക്കുന്നു. എൽ ആകൃതിയിലുള്ള ടെയിൽ ലാമ്പുകൾക്ക് എൽഇഡി ഘടകങ്ങളും ലഭിക്കും. ടെയിൽ പൈപ്പുകൾ ഷഡ്ഭുജാകൃതിയിലുള്ളതും ലംബമായി അടുക്കിയിരിക്കുന്നതുമാണ്. XM 22 ഇഞ്ച് അലോയ് വീലുകളിലാണ് എത്തുന്നത്. നൈറ്റ് ഗോൾഡ് ആക്‌സന്റുകളോട് കൂടിയ 23 ഇഞ്ച് അലോയ് വീലുകളും തിരഞ്ഞെടുക്കാം. കറുത്ത കാലിപ്പറുകളോട് കൂടിയ എം സ്‌പോർട്‌സ് ബ്രേക്കുകളും എക്സ്എമ്മില്‍ ബിഎംഡബ്ല്യു വാഗ്ദാനം ചെയ്യുന്നു. ആവശ്യാനുസരണം കാലിപ്പറുകൾ നീലയോ ചുവപ്പോ നിറത്തിലും ലഭ്യമാകും.

ഇൻസ്ട്രുമെന്റ് പാനലിന്റെ മുകൾ ഭാഗങ്ങൾക്കായി കോഫി ബ്രൗൺ വിന്റേജ് ലെതറും മൃദുവായ നാപ്പാ ലെതറിൽ ഡോർ ട്രിം പാനലുകളിലുമാണ് ഇന്റീരിയർ പൂർത്തിയാക്കിയിരിക്കുന്നത്. ഇൻഫോടെയ്ൻമെന്റ് സിസ്റ്റം 20 സ്പീക്കറുകളും 1,475-വാട്ട് ആംപ്ലിഫയറും ഉള്ള ഒരു ബോവേഴ്‌സ് ആൻഡ് വിൽക്കിൻസ് ഡയമണ്ട് സറൗണ്ട് സൗണ്ട് സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കുന്നു. നാല് മേഖലാ കാലാവസ്ഥാ നിയന്ത്രണം, ഹാൻഡ്‌സ് ഫ്രീ ടെയിൽഗേറ്റ് തുടങ്ങിയ ഫീച്ചറുകളും വാഹനത്തില്‍ ഉണ്ട്.

Top