ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യൂവിന് മികച്ച ലാഭമെന്ന് റിപ്പോര്‍ട്ട്. കമ്പനി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തിലാണ് കമ്പനിക്ക് മികച്ച ലാഭം നേടാന്‍ സാധിച്ചത്.
26 ശതമാനം ഉയര്‍ന്ന് 2.03 ബില്യണ്‍ ഡോളറായി (1.83 ബില്യണ്‍ യൂറോ) ആയി ഉയര്‍ന്നിട്ടുണ്ട് കമ്പനിയുടെ വരുമാനം. ഇലക്ട്രിക്, സെല്‍ഫ് ഡ്രൈവിംഗ് കാറുകളിലേക്കുള്ള നിക്ഷേപം വര്‍ധിപ്പിക്കുന്നതിനായി 2022 അവസാനത്തോടെ 12 12 ബില്യണ്‍ യൂറോയോളം ചെലവ് വെട്ടിച്ചുരുക്കാന്‍ കമ്പനി പദ്ധതിയിടുന്നതായാണ് പുറത്തുവരുന്ന വാര്‍ത്ത.
ചില മോഡലുകളിലെ വേരിയന്റുകളുടെ എണ്ണം നിര്‍മാണ ചെലവ് കുറയ്ക്കുന്നതിന് വെട്ടിക്കുറച്ചിരുന്നു. അതോടൊപ്പം കൊറോണ ബാധയെ തുടര്‍ന്ന് പുതിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് രാജ്യം മുഴുവനും. ബിഎംഡബ്ല്യൂവിന്റെ ഏറ്റവും വലിയ വിപണികളിലൊന്നായ ചൈനയിലെ കാര്‍ വില്‍പ്പന കഴിഞ്ഞ മാസം ആദ്യ രണ്ടാഴ്ചകളില്‍ പൂര്‍ണമായും അവസാനിപ്പിച്ചിരുന്നു.