ബിഎംഡബ്ല്യു ബൈക്കുകള്‍ക്ക് 1.60 ലക്ഷം രൂപ വരെ വിലക്കുറവ്

bmw_wallpaper_002

ന്ത്യയില്‍ ബിഎംഡബ്ല്യു മോട്ടോര്‍സൈക്കിളുകള്‍ക്ക് വില കുറഞ്ഞു. ഇറക്കുമതി ചെയ്ത മോട്ടോര്‍സൈക്കിളുകളുടെ തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ച പശ്ചാത്തലത്തിലാണ് ബിഎംഡബ്ല്യു മോട്ടോറാഡിന്റെ നടപടി. പുതുക്കിയ വില പ്രാബല്യത്തില്‍ വന്നതായി ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ അറിയിച്ചു.

അഡ്വഞ്ചര്‍, സ്‌പോര്‍ട്, ടൂറിംഗ്, ഹെറിറ്റേജ്, റോഡസ്റ്റര്‍ എന്നീ വിവിധ ശ്രേണികളിലുള്ള എല്ലാ മോഡലുകളുടെയും വിലയില്‍ പത്തു ശതമാനം കുറവാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്.

നിലവില്‍ S 1000 RR, R 1200 RS, R 1200 GS, R 1200 GS അഡ്വഞ്ചര്‍, F 750 GS, F 850 GS, S 1000 XR, S 1000 R, R 1200 R, R നയന്‍ടി, R നയന്‍ടി സ്‌ക്രാമ്പ്‌ളര്‍, R നയന്‍ടി റേസര്‍, R 1200 RT, K 1600 GTL, K 1600 B എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ ഇന്ത്യന്‍ നിര.

ഇവര്‍ക്ക് പുറമെ പുതിയ G 310 R, G 310 GS എന്നിവയെയും ബിഎംഡബ്ല്യു ഉടന്‍ അവതരിപ്പിക്കും. അതേസമയം നിരയില്‍ പുതുതായി എത്തിയ F 750 GS, F 850 GS മോട്ടോര്‍സൈക്കിളുകളുടെ വില ബിഎംഡബ്ല്യു കുറച്ചിട്ടില്ല. നികുതിയിളവിന്റെ ആനുകൂല്യം ഉപഭോക്താക്കളില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് മോട്ടോര്‍സൈക്കിളുകളുടെ വില കുറച്ചതെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യാ തലവന്‍ വിക്രം പവ പറഞ്ഞു.

1.6 ലക്ഷം രൂപയാണ് ബിഎംഡബ്ല്യു S 1000 XR പ്രോ മോട്ടോര്‍സൈക്കിളില്‍ രേഖപ്പെടുത്തുന്ന വിലക്കുറവ്. 20,000 രൂപ വിലക്കുറവോടെ ബിഎംഡബ്ല്യു R 1200 GS സ്റ്റാന്‍ഡേര്‍ഡ് വിപണിയില്‍ എത്തും. നേരത്തെ 800 സിസിയോ അതില്‍ താഴെയോ ഉള്ള ഇറക്കുമതി മോട്ടോര്‍സൈക്കിളുകള്‍ക്ക് അറുപത് ശതമാനം നികുതി കേന്ദ്രസര്‍ക്കാര്‍ ചുമത്തിയിരുന്നു.

Top