അത്യാധുനിക സുരക്ഷാ കവചിത മോഡലുമായി ബിഎംഡബ്ല്യു X5പ്രൊട്ടക്ഷന്‍VR6

ര്‍മന്‍ വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു അഞ്ചാംതലമുറ x5 എസ്.യു.വിയുടെ അത്യാധുനിക സുരക്ഷാ കവചിത മോഡല്‍ അവതരിപ്പിച്ചു. x5പ്രൊട്ടക്ഷന്‍ vr6 ആണ് പുതിയ കവചിത മോഡല്‍. വെടിവയ്പ്പ്, സ്‌ഫോടനം തുടങ്ങിയ ആക്രമണങ്ങളില്‍ നിന്നും രക്ഷനേടാന്‍ ബിഎംഡബ്ല്യു കവചിത x5 സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി മോഡലിന് സാധിക്കും.

റഗുലര്‍ x5 മോഡലിന്റെ രൂപം തന്നെയാണ് കവചിത പതിപ്പിനും. സുരക്ഷയില്‍ മാത്രമാണ് മാറ്റങ്ങള്‍ നല്‍കിയിരിക്കുന്നത്. പേരിലെ vr6എന്നത് വാഹനത്തിന്റെ പ്രൊട്ടക്ഷന്‍ റേറ്റിങ് നിലവാരത്തെയാണ് സൂചിപ്പിക്കുന്നത്.

ബുള്ളറ്റുകളെ നിഷ്പ്രഭമാക്കാന്‍ മള്‍ട്ടി ലെയേര്‍ഡാണ് ഗ്ലാസുകളാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. ബോംബ്, ഗ്രനേഡ് എന്നിവയില്‍ നിന്ന് പവര്‍ട്രെയിന്‍, ഫ്ലോര്‍ ഭാഗങ്ങള്‍ സംരക്ഷിക്കാന്‍ അടിയില്‍ കട്ടിയേറിയ അലൂമിനിയം സ്പ്ലിന്‍ഡര്‍ ഷീല്‍ഡ് ആവരണമുണ്ട്. എകെ 47 തോക്കില്‍നിന്ന് വരെയുള്ള വെടിയുണ്ടകളും 15 കിലോഗ്രാം ടിഎന്‍ടി സ്‌ഫോടനവും നാല് മീറ്റര്‍ പരിധിയില്‍ വരെ ചെറുക്കാന്‍ കവചിത x5ന് സാധിക്കും. 33 എംഎം പോളികാര്‍ബണേറ്റ് ഗ്ലാസുകളാണ് വാഹനത്തില്‍ നല്‍കിയിട്ടുള്ളത്.

530പിഎസ് പവറും 750 എന്‍എം ടോര്‍ക്കുമേകുന്ന 4.4 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് വി8 എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്.

Top