പെട്രോള്‍ എഞ്ചിന്റെ കരുത്തില്‍ പുതിയ ബിഎംഡബ്ല്യു X3 ഇന്ത്യയില്‍

bmw

പെട്രോള്‍ എഞ്ചിന്റെ കരുത്തില്‍ പുതിയ ബിഎംഡബ്ല്യു X3 ഇന്ത്യയില്‍ പുറത്തിറങ്ങി. ഇക്കഴിഞ്ഞ ഏപ്രിലിലാണ് മൂന്നാം തലമുറ X3 എസ്‌യുവിയെ ബിഎംഡബ്ല്യു ഇന്ത്യയില്‍ അവതരിപ്പിച്ചത്. X3 അന്നു വന്നതാകട്ടെ 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ മാത്രം ഒരുങ്ങിയ എക്‌സ്‌പെഡീഷന്‍ (49.99 ലക്ഷം രൂപ), ലക്ഷ്വറി ലൈന്‍ (56.7 ലക്ഷം രൂപ) വകഭേദങ്ങളിലും.

56.90 ലക്ഷം രൂപയാണ് ബിഎംഡബ്ല്യും X3 ലക്ഷ്വറി ലൈന്‍ (X3 xDrive30i Luxury Line) പെട്രോളിന്റെ എക്‌സ്‌ഷോറൂം വില. ചെന്നൈ നിര്‍മ്മാണ ശാലയില്‍ നിന്നും പ്രാദേശികമായാണ് X3 എസ്‌യുവിയെ ബിഎംഡബ്ല്യു ഉത്പാദിപ്പിക്കുന്നത്. പുതിയ X3 പെട്രോള്‍ എസ്‌യുവിയുടെ ബുക്കിംഗ് രാജ്യത്തുടനീളമുള്ള ബിഎംഡബ്ല്യു ഡീലര്‍ഷിപ്പുകള്‍ സ്വീകരിച്ചു തുടങ്ങി.

എക്‌സ്‌ഡ്രൈവ് ഓള്‍ വീല്‍ ഡ്രൈവ് മുഖേന എസ്‌യുവിയുടെ എഞ്ചിന്‍ കരുത്തു നാലു ചക്രങ്ങളിലേക്കും എത്തും. മിനറല്‍ വൈറ്റ്, സോഫിസ്റ്റോ ഗ്രെയ്, ബ്ലാക് സഫയര്‍, ഫൈടോണിക് ബ്ലൂ എന്നി നിറങ്ങളില്‍ X3 ലഭ്യമാണ്.

bmw-x3

കാഴ്ചയില്‍ മുതിര്‍ന്ന X5 നെ പുതിയ X3 എസ്‌യുവി അനുസ്മരിപ്പിക്കും. വലിയ കിഡ്‌നി ഗ്രില്ലില്‍ സ്വയമേ അടയുന്ന സ്ലാറ്റുകള്‍ ഇടംപിടിക്കുന്നു. എസ്‌യുവിയുടെ എയറോഡൈനാമിക് മികവിനെ ഇതു സ്വാധീനിക്കും. പരിഷ്‌കരിച്ച ഹെഡ്‌ലാമ്പുകളഉം ഫോഗ്‌ലാമ്പുകളും ത3 യില്‍ എടുത്തുപറയണം.

ലെതര്‍ വെര്‍ണാസ്‌ക ബീജ്, ലെതര്‍ വെര്‍ണാസ്‌ക മോച്ച നിറശൈലികള്‍ അപ്‌ഹോള്‍സ്റ്ററിയില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. ഇടത്തരം പ്രീമിയം എസ്‌യുവികളില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലാണ് ബിഎംഡബ്ല്യു X3.

കൈചലനം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് അകത്തളിലെ മുഖ്യവിശേഷം. ഡാഷ്‌ബോര്‍ഡ് ബിഎംഡബ്ല്യു ങ5 സീരീസിന് സമാനം. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഫീച്ചറുകള്‍ X3 യില്‍ ഒരുങ്ങുന്നുണ്ട്.

വീല്‍ബേസ് 60 mm വര്‍ധിച്ചതു കൊണ്ടു അകത്തളം ഇത്തവണ കൂടുതല്‍ വിശാലമാണ്. ബൂട്ട് കപ്പാസിറ്റി 550 ലിറ്റര്‍. ഇലക്ട്രോണിക് സ്റ്റബിലിറ്റി സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന് ഒപ്പമുള്ള എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ഡിസന്റ് എന്നിങ്ങനെ നീളും ത3 യുടെ സുരക്ഷാ വിശേഷങ്ങള്‍.

bmw-x3

2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനിലാണ് പുതിയ ബിഎംഡബ്ല്യു X3 പെട്രോളിന്റെ ഒരുക്കം. എഞ്ചിന് 252 bhp കരുത്തും 350 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. എട്ടു സ്പീഡാണ് ഗിയര്‍ബോക്‌സ്. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ എസ്‌യുവിക്ക് 6.3 സെക്കന്‍ഡുകള്‍ മതി.

മെര്‍സിഡീസ് ബെന്‍സ് GLC300, ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട് HSE മോഡലുകളാണ് വിപണിയില്‍ ബിഎംഡബ്ല്യു X3 യുടെ എതിരാളികള്‍. പുതിയ X3 ലക്ഷ്വറി ലൈന്‍ പെട്രോള്‍ ഇന്നു മുതല്‍ ലഭ്യമാണെന്നു ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചു.Related posts

Back to top