ബിഎംഡബ്ല്യു എക്സ്1 ടെക്ക് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

ര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവിന്റെ 2021 മോഡല്‍ എക്സ്1 20ഐ എസ്യുവിയുടെ ടെക് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 43 ലക്ഷം രൂപയാണ് ഈ മോഡലിന്റെ എക്സ് ഷോറൂം വില എന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പെട്രോള്‍ പതിപ്പില്‍ മാത്രമാണ് ടെക് എഡിഷന്‍ വരുന്നത്.

ഡിസൈനിംഗില്‍ ഈ മോഡല്‍ മറ്റ് വേരിയന്റുകളുമായി സാദൃശ്യം പുലര്‍ത്തുന്നു. വലിയ സിംഗിള്‍ പീസ് കിഡ്നി ഗ്രില്‍, സ്ലീക്ക് സ്വെപ്റ്റ്ബാക്ക് എല്‍ഇഡി ഹെഡ്ലാംപുകള്‍, 18 ഇഞ്ച് അലോയ് വീലുകള്‍ എന്നിവ തുടരും. സെന്റര്‍ കണ്‍സോളില്‍ റോട്ടറി ഐഡ്രൈവ് കണ്‍ട്രോളര്‍ നിലനിര്‍ത്തി. പുതിയ ഹെഡ്അപ്പ് ഡിസ്പ്ലേ, വയര്‍ലെസ് ചാര്‍ജിംഗ് ഫംഗ്ഷന്‍, പുതിയ 205 വാട്ട് ഹൈഫൈ സൗണ്ട് സിസ്റ്റം എന്നിവയാണ് ടെക് എഡിഷനില്‍ ലഭിച്ച മറ്റ് ഫീച്ചറുകള്‍.

ഡാഷ്ബോര്‍ഡിലെ ബട്ടണുകള്‍, അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്റ്റിയറിംഗ് വളയം എന്നിവ അതുപോലെ നിലനിര്‍ത്തി. പനോരമിക് സണ്‍റൂഫ്, ആറ് നിറങ്ങളില്‍ ആംബിയന്റ് ലൈറ്റിംഗ്, മെമ്മറി ഫംഗ്ഷന്‍ സഹിതം മുന്നില്‍ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന സീറ്റുകള്‍, നടുവില്‍ ആംറെസ്റ്റ് സഹിതം പിന്‍ നിരയില്‍ റിക്ലൈന്‍ സീറ്റുകള്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ തുടങ്ങിയ സ്റ്റാന്‍ഡേഡ് ഫീച്ചറുകള്‍ തുടരുന്നു.

മധ്യത്തിലായി വലിയ 10.25 ഇഞ്ച് ഇന്‍ഫൊടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീന്‍ ലഭിച്ചതാണ് ടെക് എഡിഷനിലെ ഏറ്റവും വലിയ പരിഷ്‌കാരം. എക്സ്1 എസ്യുവിയുടെ മറ്റ് വേരിയന്റുകളില്‍ 8.8 ഇഞ്ച് ഇന്‍ഫൊടെയ്ന്‍മെന്റ് സ്‌ക്രീനാണ് സ്റ്റാന്‍ഡേഡായി നല്‍കിയിരിക്കുന്നത്. സെഗ്മെന്റിലെ എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് അല്‍പ്പം ചെറുതാണ്.

2.0 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 189 ബിഎച്ച്പി കരുത്തും 280 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 7 സ്പീഡ് ‘സ്റ്റെപ്ട്രോണിക് സ്പോര്‍ട്ട്’ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചു. മുന്‍ ചക്രങ്ങളിലേക്ക് കരുത്ത് കൈമാറുന്നു. സ്റ്റിയറിംഗ് മൗണ്ടഡ് പാഡില്‍ ഷിഫ്റ്ററുകള്‍, ലോഞ്ച് കണ്‍ട്രോള്‍ എന്നിവയും ലഭിച്ചു.

ആറ് എയര്‍ബാഗുകള്‍, അറ്റന്റ്‌റീവ്നെസ് അസിസ്റ്റന്‍സ്, ഡൈനാമിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ (ഡിഎസ്സി), ഡൈനാമിക് ട്രാക്ഷന്‍ കണ്‍ട്രോള്‍ (ഡിടിസി), കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍ (സിബിസി), ഓട്ടോ ഹോള്‍ഡ് സഹിതം ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക് തുടങ്ങിയവ സുരക്ഷാ ഫീച്ചറുകളാണ്. സെന്‍സടെക് ഒയ്സ്റ്റര്‍ ബ്ലാക്ക് അപോള്‍സ്റ്ററി സഹിതം ആല്‍പ്പൈന്‍ വൈറ്റ്, ഫൈറ്റോണിക് ബ്ലൂ (മെറ്റാലിക്) എന്നീ രണ്ട് ബോഡി കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. 2020 മാര്‍ച്ചിലാണ് എക്സ്1ന്റെ പരിഷ്‌കരിച്ച പതിപ്പിനെ ബിഎംഡബ്ല്യു ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.

 

Top