ബി.എം.ഡബ്ല്യു.വിന്റെ എക്സ്- 7 ഇന്ത്യന്‍ വിപണിയില്‍; വില 98.90 ലക്ഷം

ബി.എം.ഡബ്ല്യു.വിന്റെ ആഡംബര എസ്.യു.വിയായ എക്സ്- 7 ഇന്ത്യയിലെത്തി. വാഹനത്തിന്റെ എക്സ്‌ഷോറൂം വില 98.90 ലക്ഷമാണ്. എക്സ് ഡ്രൈവ് 30 ഡി, എക്സ് ഡ്രൈവ് 40 ഐ എന്നീ വേരിയന്റുകളിലാണ് എത്തുന്നത്.

ബി.എം.ഡബ്ല്യുവിന്റെ ഏറ്റവും വലിയ എസ്.യു.വിയാണ് എക്സ്- 7 വേരിയന്റുകള്‍. എക്സ് ഡ്രൈവ് 40 ഐ പെട്രോള്‍ പതിപ്പില്‍ 340 ബി.എച്ച്.പി കരുത്തു നല്‍കുന്ന മൂന്ന് ലിറ്റര്‍ ടര്‍ബോ എന്‍ജിനാണ്. ഡീസലില്‍ 265 ബി.എച്ച്.പി നല്‍കുന്ന മൂന്ന് ലിറ്റര്‍ എന്‍ജിനാണ്. എട്ടു സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളാണ് രണ്ട് എന്‍ജിനുകളിലും.

ലോഞ്ചിങ് വീഡിയോ കാണാം;

Top