BMW sculpture in Goodwood Festival of Speed

ഗുഡ്‌വുഡ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡില്‍ 1997 മുതല്‍ ഏതെങ്കിലും ഐതിഹാസിക കാര്‍ കമ്പനിയെ ആദരിക്കാറുണ്ട്. ആദ്യവര്‍ഷം പോര്‍ഷെയുടെ അമ്പതാമത് വാര്‍ഷികമായിരുന്നു ആഘോഷിച്ചതെങ്കില്‍ ഇത്തവണ ശ്രദ്ധാകേന്ദ്രമായിരിക്കുന്നത് ബിഎംഡബ്ലിയുവിന്റെ നൂറാം പിറന്നാളാണ്.

ബ്രിട്ടീഷ് കലാകാരനായ ജെറി ജുദായാണ് എല്ലാത്തവണയും വാഹനലോകം പ്രമേയമാകുന്ന ശില്‍പ്പം ഒരുക്കുന്നത്.

ഗ്രാവിറ്റിയെ അതിജീവിക്കുന്ന ബിഎംഡബ്‌ളിയു വാഹനത്തിന്റെ ശില്‍പ്പമാണ് ജെറി ജുദാ ഒരുക്കിയിരിക്കുന്നത്, ബിഎംഡബ്ലിയുവിന്റെ ചരിത്രത്തിലെ മികച്ച വാഹനങ്ങളായ ബിഎംഡബ്ലിയു 328, ബിഎംഡബ്ലിയു വി12എല്‍എംആര്‍, ബ്രാഫം ബിടി52 ഫോര്‍മുല വണ്‍ എന്നിവ വലിയ സ്റ്റീല്‍ ഇതളുകളില്‍ ആകാശത്തേക്ക് ഉയരുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ആറോളം ആഴ്ചയാണ് ഈ ഭീമന്‍ ശില്‍പ്പം നിര്‍മ്മിക്കാനായി വേണ്ടിവന്നത്. 140 ടണ്ണോളം ഭാരമുണ്ട്. ജൂണ്‍ 23 മുതല്‍ 26 വരെയാണ് ഗുഡ്‌വുഡ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡ് നടത്തുക. 2,50,000 ആളുകള്‍ ഈ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. വലിപ്പം കൊണ്ടും മനോഹാരിത കൊണ്ടും പരിപാടിയുടെ ഏറ്റവും വലിയ ആകര്‍ഷണമാകുകയാണ് ബിഎംഡബ്ലിയു ശില്‍പ്പം.

Top