BMW reveals Concept Compact Sedan in Guangzhou

ബി.എം.ഡബ്ല്യൂവിന്റെ കോണ്‍സപ്റ്റ് കോംപാക്ട് സെഡാന്‍ ചൈനയില്‍ നടക്കുന്ന ഗ്വാന്‍ഷോ ഓട്ടോഷോയില്‍ അവതരിപ്പിച്ചു. 2017 ല്‍ വിപണിയിലെത്തുന്ന ബി.എം.ഡബ്ല്യൂ വണ്‍ സീരീസ് സെഡാന്‍ ഈ രൂപത്തിലാവും നിരത്തിലിറങ്ങുക.

മെഴ്‌സിഡീസ് ബെന്‍സ് സി.എല്‍.എ ക്ലാസ്, ഔഡി എ ത്രീ സെഡാന്‍ എന്നിവയുടെ വിപണിയിലേക്കാവും വണ്‍ സീരീസ് എത്തുക. ജര്‍മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബി.എം.ഡബ്ല്യൂവിന്റെ ആദ്യ ഫ്രണ്ട് ഡ്രൈവ് സെഡാനാവും വണ്‍ സീരീസ്.

ഡ്രൈവര്‍ ഓറിയന്റഡ് കോക്പിറ്റാണ് കോംപാക്ട് സെഡാന് ബി.എം.ഡബ്ല്യൂ നല്‍കിയിട്ടുള്ളത്. തുകല്‍, തടി, അലുമിനിയം എന്നിവ ഉപയോഗിച്ചാണ് ഇന്റീരിയര്‍ അണിയിച്ചൊരുക്കിയിട്ടുള്ളത്.

പനോരമിക് റൂഫ്, ഡാഷ് ബോര്‍ഡിലെ എട്ട് ഇഞ്ച് സ്‌ക്രീന്‍, ഡിജിറ്റല്‍ സ്വിച്ചുകള്‍ തുടങ്ങിയവയാണ് ഇന്റീരിയര്‍ സവിശേഷതകള്‍. ടര്‍ബോചാര്‍ജ്ഡ് ത്രീ സിലിണ്ടര്‍/ഫോര്‍ സിലിണ്ടര്‍ എന്‍ജിനുകളാവും വാഹനത്തിലുണ്ടാവുക. ലിക്വിഡ് മെറ്റല്‍ ബ്രോണ്‍സ് പെയിന്റ് പൂശിയ വാഹനമാണ് നിര്‍മ്മാതാക്കള്‍ ഓട്ടോഷോയില്‍ അവതരിപ്പിച്ചത്.

Top