പഴയകാല പ്രൗഢി നിലനിർത്തി ‘ആർ നയൻ ടി’ ബൈക്കുകളുമായി ബിഎംഡബ്ലു

ർമൻ ഇരുചക്രവാഹന നിർമാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ് ‘ആർ നയൻ ടി’, ‘ആർ നയൻ ടി സ്ക്രാംബ്ലർ’ മോട്ടോർ സൈക്കിളുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ബിഎംഡബ്ല്യു ‘ആർ നയൻ ടി’ക്ക് 16.75 ലക്ഷം രൂപയും ‘ആർ നയൻ ടി സ്ക്രാംബ്ലറി’ന് 18.50 ലക്ഷം രൂപയുമാണു ഷോറൂം വില. ഇരു ബൈക്കുകൾക്കുമുള്ള ബുക്കിങ്ങുകൾ ബി എം ഡബ്ല്യു സ്വീകരിച്ചു തുടങ്ങി.

റെയിൻ, റോഡ് നനഞ്ഞതും വഴുക്കലുള്ളതുമായ പ്രതലങ്ങളിൽ അധിക സുരക്ഷ ഉറപ്പാക്കാനായി ഓട്ടമാറ്റിക് സ്റ്റെബിലിറ്റി കൺട്രോൾ ആണു ‘റെയിൻ’ മോഡിന്റെ സവിശേഷത. വൃത്താകൃതിയുള്ള ഇൻസ്ട്രമെന്റ് ക്ലസ്റ്ററും ഇന്റഗ്രേറ്റഡ് ഇൻഡിക്കേറ്റർ ലൈറ്റ് സഹിതമുള്ള അനലോഗ് സ്പീഡോമീറ്റർ ഡിസ്പ്ലേയും സവിശേഷതയാണ്.

വേറിട്ട രൂപകൽപ്പനയുടെ ആകർഷണത്തോടെ സംശുദ്ധ റൈഡിങ്ങിന്റെയും സ്പോർട്ടിനെസിന്റെയും ആഘോഷമാണ് ഇരു മോഡലുകളും വാഗ്ദാനം ചെയ്യുന്നത്.

Top