ബിഎംഡബ്ല്യു ക്രൂയിസര്‍ മോഡലായ ആര്‍18 ഇന്ത്യന്‍ നിരത്തുകളിലേക്ക്

ഡംബര ഇരുചക്ര വാഹനനിര്‍മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യയിലെ ബൈക്ക് നിര ശക്തിപ്പെടുത്താനായി ക്രൂയിസര്‍ മോഡലായ ആര്‍18 ഇന്ത്യന്‍ നിരത്തുകളിലേക്ക് എത്തിക്കാനൊരുങ്ങുന്നു. വരാനിരിക്കുന്ന ഉത്സവ സീസണിലായിരിക്കും അവതരിപ്പിക്കുകയെന്നാണ് വിവരം. ബിഎംഡബ്ല്യു കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ കണ്‍സോര്‍സോ ഡി എലഗന്‍സ കണ്‍സെപ്റ്റ് മോഡലിന്റെ പ്രൊഡക്ഷന്‍ പതിപ്പായിരിക്കും ഈ വാഹനം.

ബ്ലാക്ക് നിറത്തില്‍ വൈറ്റ് സ്ട്രിപ്പുകള്‍ നല്‍കിയുള്ള പെയിന്റ് സ്‌കീമായിരിക്കും ഇതിലെ ഹൈലൈറ്റ്. സിംഗിള്‍ സീറ്റും ഷാര്‍പ്പ് ടാങ്കും ഈ ബൈക്കിന് വേറിട്ട ലുക്ക് നല്‍കും. ഹെഡ്‌ലൈറ്റ് ഉള്‍പ്പെടെ എല്ലാം എല്‍ഇഡിയിലാണ്. ബള്‍ബോസ് ഫിഷ്ടെയ്ല്‍എക്‌സ്‌ഹോസ്റ്റ്, ഇലക്ട്രോണിക്കലി കണ്‍ട്രോള്‍ഡ് ആന്റി-സ്ലിപ്പ് ഫീച്ചര്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹീറ്റഡ് ഗ്രിപ്പ്, റിവേഴ്‌സ് ഗിയര്‍ എന്നീ ഫീച്ചറുകള്‍ ഈ വാഹനത്തെ സമ്പന്നമാക്കും. ക്രോമിയം ബിറ്റുകള്‍ ഈ വാഹനത്തെ മോടിപിടിപ്പിക്കും.

അതേസമയം, ലിമിറ്റഡ് എഡിഷന്‍ പതിപ്പായായിരിക്കും ബിഎംഡബ്ല്യു ആര്‍18 ഇന്ത്യയിലെത്തുകയെന്നും സൂചനയുണ്ട്.

ഇലക്ട്രോണിക് ഇന്‍ടേക്ക് പൈപ്പ് ഫ്യുവല്‍ ഇഞ്ചക്ഷന്‍ സിസ്റ്റം, ഇലക്ട്രോണിക് എന്‍ജിന്‍ മാനേജ്‌മെന്റ്, ട്വിന്‍ സ്പാര്‍ക്ക് ഇഗ്‌നീഷന്‍ സംവിധാനങ്ങളുള്ള 1802 സിസി ട്വിന്‍ സിലിണ്ടര്‍, എയര്‍/ഓയില്‍ കൂള്‍ഡ് ബോക്‌സര്‍ എന്‍ജിനാണ് ആര്‍18 ക്രൂയിസറിന് കരുത്തേകുന്നത്. ഇത് 90 ബിഎച്ച്പി പവറും 158 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡ് ട്രാന്‍സ്മിഷനിലുള്ള ഈ ബൈക്ക് 17.85 കിലോമീറ്റര്‍ ഇന്ധനക്ഷമത നല്‍കുമെന്നാണ് സൂചന.

നാല് പിസ്റ്റണ്‍ കാലിപ്പേഴ്‌സിനൊപ്പം 300 എംഎം ഡ്യുവല്‍ ഡിസ്‌ക് മുന്നിലും സിംഗിള്‍ ഡിസ്‌ക് പിന്നിലും ബ്രേക്കിങ്ങ് ഒരുക്കും. ഇതിനുപുറമെ, എബിഎസ്, ഓട്ടോമാറ്റിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവ സ്റ്റാന്റേഡ് ഫീച്ചറായി നല്‍കും. റെയില്‍ ,റോള്‍, റോക്ക് എന്നീ മൂന്ന് റൈഡിങ്ങ് മോഡലുകളും ഇതില്‍ ഒരുക്കുന്നുണ്ട്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ സ്വിങ്ങിങ്ങ് ഫോര്‍ക്ക് സെന്‍ട്രല്‍ ഷോക്ക് സസ്‌പെന്‍ഷനും ഒരുക്കിയിരിക്കുന്നു.

Top