ബിഎംഡബ്ല്യുവിന്റെ മോട്ടോര്‍ സൈക്കില്‍ ഉടന്‍ വിപണിയില്‍ എത്തും; ഇന്ത്യയില്‍ എപ്പോള്‍?

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവിന്റെ മോട്ടോര്‍ സൈക്കില്‍ എത്തുന്നു. പുതിയ മോട്ടോര്‍ സൈക്കില്‍ R18 ക്രൂസര്‍ ആണ് വിപണിയില്‍ എത്തുക. ഏപ്രില്‍ മൂന്നിന് ആഗോള വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഓസ്റ്റിനില്‍ നടക്കുന്ന ദ ഹാന്‍ഡ്ബില്‍റ്റ് മോട്ടോര്‍സൈക്കിള്‍ ഷോയില്‍ പ്രൊഡക്ഷന്‍ മോഡല്‍ അനാവരണം ചെയ്യുന്നതായിരിക്കും. വാഹനത്തിന്റെ ഹൃദയം 1,800 സിസി, ബോക്സര്‍ ട്വിന്‍ എന്‍ജിനായിരിക്കും. ഈ മോട്ടോര്‍ 91 എച്ച്പി കരുത്തും 158 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നതാണ്.

സുരക്ഷാ ഫീച്ചറായി ഡുവല്‍ ചാനല്‍ എബിഎസ് ഘടിപ്പിച്ചിട്ടുണ്ടാകും. ഇന്ത്യയില്‍ ഈ വാഹനം എത്തുന്ന കാര്യത്തില്‍ സ്ഥിരീകരണം ആയിട്ടില്ല.

Top