എഫ് 750 ജി എസ്, എഫ് 850 ജി എസ് വാഹനങ്ങളെ തിരികെ വിളിച്ച് ബി എം ഡബ്ല്യു മോട്ടോര്‍റാഡ്

യില്‍ പമ്പ് ഡ്രൈവിലെ തകരാറ് മൂലം യൂറോപ്പില്‍ നിന്നും എഫ് 750 ജി എസ്, എഫ് 850 ജി എസ് വാഹനങ്ങളെ തിരികെ വിളിച്ച് ബി എം ഡബ്ല്യു മോട്ടോര്‍റാഡ്. രണ്ട് മോഡലുകളിലും കൂടി ധാരാളം ബൈക്കുകള്‍ കമ്പനി തിരികെ വിളിച്ചിട്ടുണ്ട്.

ഓയില്‍ പമ്പിലെ തകരാര്‍ ഗുരുതരമായ എഞ്ചിന്‍ പ്രശ്‌നത്തിന് കാരണമാവും എന്നതിനാലാണ് ഇത്രയും വണ്ടികള്‍ തിരികെ വിളിക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

1,385 യൂണിറ്റ് വാഹനങ്ങളാണ് യൂറോപ്പില്‍ നിന്നും നിര്‍മാതാക്കള്‍ തിരികെ വിളിച്ചിരിക്കുന്നത്. അതേസമയം ബ്രിട്ടനില്‍ ഈ തിരിച്ചു വിളിക്കല്‍ ബാധകമല്ലെന്ന് ബി എം ഡബ്ല്യു വക്താവ് അറിയിച്ചു.

bmw-f-750-gs_827x510_81514374487

വളരെ കുറച്ച് വാഹനങ്ങള്‍ക്ക് മാത്രമേ നിലവില്‍ ഈ പ്രശ്‌നം കണ്ടിട്ടുള്ളു. ബാക്കിയുള്ളവ അത് നിര്‍മാണ ഘട്ടത്തിലെ അതിന്റെ തെറ്റ് മനസിലാക്കി ശരിയാക്കിയാണ് ഉപഭോക്താവിന് നല്‍കിയിരിക്കുന്നതെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

ഓട്ടോ എക്‌സ്‌പോ 2018 ലാണ് ബി എം ഡബ്ല്യു മോട്ടോര്‍റാഡ് ഇന്ത്യയില്‍ എഫ് 750 ജി എസ്, എഫ് 850 ജി എസ് മോഡലുകളെ അവതരിപ്പിച്ചത്. രണ്ട് മോഡലുകളും 853 സിസി യാണ്. എഫ് 750 ജി എസിന്റെ എഞ്ചിന്‍ നിര്‍മാണം 77 bhp പവറും, 83 Nm torque കരുത്തുമാണുള്ളത്. 85 bhp പവറും, 92 Nm torque കരുത്തുമാണ് എഫ് 850 ജി എസ് മോഡലില്‍ ഉള്ളത്.

എഫ് 750 ജി എസിന് അലോയ് വീല്‍സും, എഫ് 850 ജി എസിന് വയര്‍ സ്‌പോക്ക് വീല്‍സുമാണുള്ളത്. ഇന്ത്യയില്‍ അവതരിപ്പിച്ച വാഹനങ്ങള്‍ക്ക് പ്രശ്‌നം ഉണ്ടോ എന്ന കാര്യത്തില്‍ കമ്പനി ഇതുവരെ ഒന്നും വ്യക്തമാക്കിയിട്ടില്ല.

Top