ബിഎംഡബ്ല്യു എം5 കോംപറ്റീഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

ര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു എം5 കോംപറ്റീഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 1.62 കോടി രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്‌സ് ഷോറൂം വില എന്ന് ഓവര്‍ ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനിയുടെ ഇന്ത്യ വെബ്സൈറ്റില്‍ ബിഎംഡബ്ല്യു M5 കോംപറ്റീഷന്റെ ബുക്കിംഗ് തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.

അള്‍ട്രാ സ്ട്രൈക്കിംഗ് പെര്‍ഫോമെന്‍സ് സെഡാന്‍ തേടുന്ന ഡ്രൈവിംഗ് പ്രേമികളെ ലക്ഷ്യം വച്ചാണ് വാഹനത്തിന്റെ വരവ്. ബിഎംഡബ്ല്യു എം5 കോംപറ്റീഷന്റെ ക്യാബിനിന്റെ ഹൈലൈറ്റ് 12.3 ഇഞ്ച് പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ഡിസ്പ്ലേയും മറ്റൊരു 12.3-ഇഞ്ച് സെന്റര്‍ ഡിസ്പ്ലേയും ആണ്. 3D നാവിഗേഷന്‍ ഉള്‍പ്പെടുന്ന ബിഎംഡബ്ല്യു ലൈവ് കോക്ക്പിറ്റ് പ്രൊഫഷണല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം 7.0 നല്‍കുന്നു.

ബിഎംഡബ്ല്യു കിഡ്നി ഗ്രില്ല് സറൗണ്ട്, മിറര്‍ ക്യാപ്പുകള്‍, ബൂട്ട് ലിഡിലെ അധിക റിയര്‍ സ്പോയിലര്‍, എം -നിര്‍ദ്ദിഷ്ട ഇരട്ട ബാറുകള്‍, മെഷ് ഓണ്‍ M ഗില്ല്, എന്നിവയ്ക്കെല്ലാം ഹൈ-ഗ്ലോസ് ബ്ലാക്ക് ഫിനിഷ് ലഭിക്കുന്നു.

എം ട്വിന്‍പവര്‍ ടര്‍ബോ ടെക്നോളജിയുള്ള V8 എഞ്ചിനാണ് ഈ വാഹനത്തിന്റെ ഹൃദയം. പവര്‍ പായ്ക്ക് ചെയ്ത സെഡാന്‍ 625 bhp കരുത്തും 750 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. വെറും 3.3 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വാഹനത്തിന് സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബിഎംഡബ്ല്യു M5 കോംപറ്റീഷന് റോഡ്, സ്പോര്‍ട്ട്, ട്രാക്ക് എന്നീ മൂന്ന് മോഡുകളും ലഭിക്കുന്നു. സെന്റര്‍ കണ്‍സോളിലെ M മോഡ് സെലക്ടര്‍ ഉപയോഗിച്ച് ഇത് തിരഞ്ഞെടുക്കാം.

 

Top