ബിഎംഡബ്ല്യു M5 കോംപറ്റീഷൻ പെർഫോമെൻസ് സെഡാൻ ഇന്ത്യൻ വിപണിയിൽ

ഡ്രൈവിംഗ് പ്രേമികൾക്കായി ബിഎംഡബ്ല്യു M5 കോംപറ്റീഷൻ അൾട്രാ സ്‌ട്രൈക്കിംഗ് പെർഫോമെൻസ് സെഡാൻ ഇന്ത്യയിൽ അവതരിപ്പിച്ചു. 1.62 കോടി രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്സ് ഷോറൂം വില.കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് യൂണിറ്റ് (CBU) റൂട്ട് വഴി ലഭ്യമാക്കിയ ബി‌എം‌ഡബ്ല്യു M5 കോംപറ്റീഷൻ കമ്പനിയുടെ ഇന്ത്യ വെബ്‌സൈറ്റിൽ ഇപ്പോൾ ബുക്കിംഗിനായി ലഭ്യമാണ്.

M ട്വിൻ‌പവർ‌ ടർ‌ബോ ടെക്‌നോളജിയുള്ള V8 എഞ്ചിനാണ് ബി‌എം‌ഡബ്ല്യുവിന്റെ ഇന്ത്യയിലെ ഏറ്റവും പുതിയ മോഡലിന് ശക്തി നൽകുന്നത്. പവർ പായ്ക്ക് ചെയ്ത സെഡാൻ 625 bhp കരുത്തും 750 Nm torque ഉം ഉത്പാദിപ്പിക്കുന്നു. വെറും 3.3 സെക്കൻഡിനുള്ളിൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും

Top