ബിഎംഡബ്ല്യു M2 കോമ്പറ്റീഷന്‍ ഇന്ത്യന്‍ വിപണിയില്‍ ; വില 79.90 ലക്ഷം രൂപ

ബിഎംഡബ്ല്യു M2 കോമ്പറ്റീഷന്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 79.90 ലക്ഷം രൂപയാണ് പുതിയ M2 കോമ്പറ്റീഷന് വില. പ്രകടനക്ഷമതയ്ക്ക് ഊന്നല്‍ നല്‍കി ബിഎംഡബ്ല്യു M ഡിവിഷന്‍ പുറത്തിറക്കുന്ന കാറുകളില്‍ ഏറ്റവും ചെറിയ മോഡലാണിത്.

കറുപ്പ് പശ്ചാത്തലമാണ് കാറിന്റെ മുഖ്യാകര്‍ഷണം. പ്രീമിയം ഓഡിയോ സംവിധാനം, M2 സ്‌പോര്‍ട്‌സ് സീറ്റുകള്‍ മുതലായവ ഓപ്ഷനല്‍ എക്‌സ്ട്രാ വ്യവസ്ഥയില്‍ ഉപഭോക്തക്കള്‍ക്ക് തിരഞ്ഞെടുക്കാം.

ഇരട്ട ടര്‍ബ്ബോയുള്ള 3.0 ലിറ്റര്‍ സ്‌ട്രെയിറ്റ് സിക്‌സ് എഞ്ചിന് 405 bhp കരുത്തും 550 Nm torque ഉം പരമാവധി കാഴ്ച്ചവെക്കാനാവും. ഇന്ത്യയില്‍ ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സുമായാണ് കാര്‍ വില്‍പനയ്ക്കു അണിനിരക്കുക. വിദേശ വിപണികളില്‍ ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് പതിപ്പും M2 ല്‍ ലഭ്യമാണ്.

പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ ബിഎംഡബ്ല്യു M2 കോമ്പറ്റീഷന് 4.2 സെക്കന്‍ഡുകള്‍ മതി. മണിക്കൂറില്‍ 250 കിലോമീറ്ററാണ് മോഡലിന്റെ പരമാവധി വേഗം.

Top