ബിഎംഡബ്ല്യു എം 1000 ആര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു; വില 33 ലക്ഷം

ന്ത്യയിലെ രണ്ടാമത്തെ എം മോട്ടോര്‍സൈക്കിളായ ബി.എം.ഡബ്ല്യു എം 1000 ആര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 33 ലക്ഷം രൂപ പ്രാരംഭ എക്‌സ്-ഷോറൂം വിലയിലാണ് ബൈക്ക് എത്തുന്നത്. നേക്കഡ് മോട്ടോര്‍സൈക്കിളിന് അഞ്ച് ലക്ഷം രൂപ അധികമായി ഒരു ആഡ് ഓണ്‍ കോംപറ്റീഷന്‍ പായ്ക്ക് ലഭ്യമാണ്. ഇന്ത്യയിലെ രണ്ടാമത്തെ എം മോട്ടോര്‍സൈക്കിളാണിത്. എസ് 1000 ആര്‍ആര്‍ സൂപ്പര്‍ബൈക്കിന്റെ അതേ എഞ്ചിനാണ് ഇതിന് ലഭിക്കുന്നത്.

ബി.എം.ഡബ്ല്യു എം 1000 ആര്‍ന് 13,750 ആര്‍ പി എം-ല്‍ 210 എച്ച് പി ഉത്പാദിപ്പിക്കുന്ന 999 സിസി ഇന്‍ലൈന്‍ ഫോര്‍ എഞ്ചിന്‍ ലഭിക്കുന്നു. കൂടാതെ മണിക്കൂറില്‍ 280 കിലോമീറ്റര്‍ വേഗത കൈവരിക്കാനും കഴിയും. മണിക്കൂറില്‍ പൂജ്യത്തില്‍ നിന്നും 200 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 7.2 സെക്കന്‍ഡ് മതി. പൂജ്യം മുതല്‍ 100 ??കി.മീ/മണിക്കൂര്‍ വേഗത കൈവരിക്കുന്നത് 3.2 സെക്കന്‍ഡ് കൊണ്ടാണ്. ടൈറ്റാനിയം പിന്‍ സൈലന്‍സറില്‍ നിന്ന് ഉത്ഭവിക്കുന്ന സമ്പന്നമായ ശബ്ദം ബൈക്ക് പ്രദാനം ചെയ്യുന്നു. റെയിന്‍, റോഡ്, ഡൈനാമിക്, റേസ്, റേസ് പ്രോ എന്നിവ ഉള്‍പ്പെടുന്ന മൂന്ന് റൈഡിംഗ് മോഡുകള്‍ ഇതിന് ലഭിക്കുന്നു. സുരക്ഷയ്ക്കായി ബ്രേക്ക് സ്ലൈഡ് അസിസ്റ്റിന്റെയും ഡിടിസിയുടെയും (ഡൈനാമിക് ട്രാക്ഷന്‍ കണ്‍ട്രോള്‍) സാന്നിധ്യമുണ്ട്. ബിഎംഡബ്ല്യു എം 1000 ആര്‍ ലൈറ്റ് വൈറ്റിലും ബ്ലാക്ക്സ്റ്റോം മെറ്റാലിക് നിറങ്ങളിലും ലഭ്യമാണ്.

എം കോംപറ്റീഷന്‍ പാക്കേജില്‍ എം കാര്‍ബണ്‍ വീലുകള്‍, റിയര്‍ വീല്‍ കവര്‍, ചെയിന്‍ ഗാര്‍ഡ്, ഫ്രണ്ട് വീല്‍ കവര്‍, ടാങ്ക് ട്രിംസ്, ടേപ്പുകള്‍ ഉള്‍ക്കൊള്ളുന്ന എയര്‍ബോക്സ് കവര്‍, വിന്‍ഡ് ഡിഫ്ലെക്ടറുകള്‍, പിനിയന്‍ കവര്‍, എം ജിപിഎസ്-ലാപ്ട്രിഗറിനായുള്ള ആക്ടിവേഷന്‍ കോഡ്, എം പാസഞ്ചര്‍ പാക്കേജ് എന്നിവ ഉള്‍പ്പെടുന്നു. മില്‍ഡ് എം ഫ്രണ്ട് ഫുട്റെസ്റ്റ് സിസ്റ്റം. എം പാസഞ്ചര്‍ സീറ്റ് അല്ലെങ്കില്‍ സ്പോര്‍ട് വിന്‍ഡ്സ്‌ക്രീന്‍, എം എഞ്ചിന്‍ പ്രൊട്ടക്ടര്‍, 6-വേ ക്രമീകരിക്കാവുന്ന എം ഫുട്റെസ്റ്റ് സിസ്റ്റം തുടങ്ങിയവ പോലുള്ള ഓപ്ഷണല്‍ ആക്സസറികളും വാങ്ങുന്നവര്‍ക്ക് തിരഞ്ഞെടുക്കാം.

Top