ബിഎംഡബ്ല്യുവിന്റെ X7-ന്റെ പെര്‍ഫോമെന്‍സ്-സ്‌പെക്ക് M50d പതിപ്പ് പുറത്തിറക്കി

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവിന്റെ X7ന്റെ പെര്‍ഫോമെന്‍സ്-സ്‌പെക്ക് M50d പതിപ്പ് പുറത്തിറക്കി. 1.63 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്-ഷോറൂം വില. 3.0 ലിറ്റര്‍ ഇന്‍-ലൈന്‍ ആറ് സിലിണ്ടര്‍ ഓയില്‍ ബര്‍ണറാണ് വാഹനത്തിന്റെ ഹൃദയം. 4,400 rpm -ല്‍ 394 bhp കരുത്തും 2,000-3,000 rpm þÂ 760 Nm ടോര്‍ക്കും ഈ എഞ്ചിന്‍ പുറപ്പെടുവിപ്പിക്കും.

പാഡില്‍ ഷിഫ്റ്ററുകളുള്ള എട്ട് സ്പീഡ് സ്റ്റെപ്‌ട്രോണിക് സ്‌പോര്‍ട്ട് ട്രാന്‍സ്മിഷനും വേരിയബിള്‍ ടോര്‍ക്ക് ഡിസ്ട്രിബ്യൂഷനോടുകൂടിയ X7ഡ്രൈവ് 4WD സിസ്റ്റവുമായി എഞ്ചിന്‍ ജോഡിയാക്കിയിരിക്കുന്നു. സാധാരണ ത7 ന് സമാനമാണ് ബിഎംഡബ്ല്യു X7 M50d. ഒരു മെഷ് പാറ്റേണ്‍ ഗ്രില്ലുള്ള വലിയ എയര്‍ ഡാമും ഇന്‍ടേക്കുകള്‍, കൂടുതല്‍ അഗ്രസ്സീവായി കാണപ്പെടുന്ന മുന്‍ ബമ്പര്‍, പുനരുധരിച്ച എല്‍ഇഡി ഫോഗ്ലാമ്പുകളുമാണ് വാഹനത്തിന്റെ ഡിസൈനിലുള്ള നേരിയ വ്യത്യാസം.

21 ഇഞ്ച് ഡബിള്‍ സ്പോക്ക് സ്‌റ്റൈല്‍ mലൈറ്റ്-അലോയി വീലുകളുമായാണ് വരുന്നത്. 22 ഇഞ്ച് വീലുകളും ഓപ്ഷണലായി ലഭ്യമാണ്. ഓട്ടോമാറ്റിക് പവര്‍ ടെയില്‍ഗേറ്റ്, അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, മൊബൈല്‍ സെന്‍സറുകളും ഓട്ടോമാറ്റിക് ഡ്രൈവിംഗ് ലൈറ്റുകളും, അല്‍കന്റാര ആന്ത്രാസൈറ്റില്‍ ക്രമീകരിച്ചിരിക്കുന്ന ബിഎംഡബ്ല്യു വ്യക്തിഗത ഹെഡ്ലൈനര്‍, mമള്‍ട്ടിഫംഗ്ഷണല്‍, ഡ്രൈവറിനും മുന്‍ യാത്രക്കാര്‍ക്കും വെന്റിലേറ്റഡ് സീറ്റുകള്‍, 6/7 സീറ്റര്‍ കോണ്‍ഫിഗറേഷനോടുകൂടിയ മൂന്നു വരി ക്യാബിന്‍, വെര്‍നാസ്‌ക ലെതര്‍ അപ്‌ഹോള്‍സ്റ്ററി എന്നിവയും ഒരുങ്ങുന്നു.

Top