BMW just fell behind Mercedes and Audi in sales

ബെര്‍ലിന്‍: രാജ്യാന്തര ആഡംബര കാര്‍ വിപണിയില്‍ ബി.എം.ഡബ്‌ള്യുവിനെ പിന്നിലാക്കി കഴിഞ്ഞമാസം ഔഡി ഒന്നാം സ്ഥാനം പിടിച്ചെടുത്തു. ഔഡി 1.43 ലക്ഷം കാറുകളാണ് കഴിഞ്ഞമാസം വിറ്റഴിച്ചത്.

2015 ജനുവരിയെ അപേക്ഷിച്ച് വില്പന നാല് ശതമാനം ഉയര്‍ന്നു. യൂറോപ്പിലും ചൈനയിലും കാഴ്ചവച്ച മികച്ച വില്പനയാണ് ഔഡിയ്ക്കു കരുത്തായത്. ഔഡിയുടെ എസ്.യു.വികളായ ക്യൂ7, ക്യൂ5 എന്നിവയ്ക്ക് കഴിഞ്ഞമാസം മികച്ച ഡിമാന്‍ഡുണ്ടായി.

ബി.എം.ഡബ്‌ള്യു 1.33 ലക്ഷം കാറുകള്‍ കഴിഞ്ഞമാസം പുതുതായി നിരത്തിലെത്തിച്ചു. ബി.എം.ഡബ്‌ള്യുവിന്റെ കീഴിലുള്ള മിനി, റോള്‍സ് റോയ്‌സ് എന്നിവയുടെ കൂടി വില്പന ചേര്‍ക്കുമ്പോള്‍, കമ്പനിയുടെ കഴിഞ്ഞമാസത്തെ മൊത്തം വില്പന 1.52 ലക്ഷം കാറുകളാണ്.

Top