ബിഎംഡബ്ല്യു ആഡംബര എസ്‌യുവി എക്‌സ് 5 അവതരിപ്പിച്ചു

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു ആഡംബര എസ്‌യുവി എക്‌സ് 5ന് സ്‌പോര്‍ട്‌സ് എക്‌സ് പ്ലസ് വകഭേദം അവതരിപ്പിച്ചു. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ വിപണിയില്‍ എത്തുന്ന സ്‌പോര്‍ക്‌സ് എക്‌സ് പ്ലസ് വകഭേദത്തിന്റെ പെട്രോള്‍ പതിപ്പിന് 77.90 ലക്ഷം രൂപയും ഡീസല്‍ പതിപ്പിന് 79.50 ലക്ഷം രൂപയുമാണ് വിലയെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

265 ബിഎച്ച്പി കരുത്തുള്ള 3 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് എക്‌സ്5 എക്‌സ് ഡ്രൈവ് 30 ഡി സ്‌പോര്‍ട്‌സ് എക്‌സ് പതിപ്പിന്റെ ഹൃദയം 620 എന്‍എം ടോര്‍ക്ക് ഈ എന്‍ജിന്‍ സൃഷ്ടിക്കും. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 6.5 സെക്കന്റ് മാത്രം മതി. പെട്രോള്‍ പതിപ്പില്‍ 3 ലീറ്റര്‍ എന്‍ജിന്‍ തന്നെയാണ്. 340 എച്ച്പി കരുത്തും 450 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. ഈ വാഹനത്തിന് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 5.5 സെക്കന്റ് മതി.

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, പനോരമിക് ഗ്ലാസ് റൂഫ്, പവര്‍ഡ് ടെയില്‍ ഗേറ്റ്, ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍,ഡ്രൈവര്‍ക്കുള്ള മെമ്മറി ഫംഗ്ഷനോടുകൂടിയ ഫ്രണ്ട് സീറ്റ്, ഇരട്ട 12.3 ഇഞ്ച് ഡിസ്‌പ്ലേകള്‍, ഹാന്‍ഡ്‌സ് ഫ്രീ പാര്‍ക്കിംഗ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയവ വാഹനത്തില്‍ ഉണ്ട്. പ്രാദേശികമായി നിര്‍മിക്കുന്ന എക്‌സ് 5 ചെന്നൈയിലെ ബിഎംഡബ്ല്യു നിര്‍മാണശാലയില്‍ നിന്നാണ് വിപണിയിലെത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Top