രണ്ട് പുതിയ കാറുകളുമായി ബിഎംഡബ്ല്യു ഇന്ത്യ, വില അറിയൂ!

വാഹന പ്രേമികളുടെ ഇഷ്ട ബ്രാന്‍ഡായ ബിഎംഡബ്ല്യു ഇന്ത്യ ആദ്യമായി പുതിയ രണ്ട് വേരിയന്റും പുറത്തിറക്കി. ബിഎംഡബ്ല്യു ഐ7 എം70 എക്സ്ഡ്രൈവും പുതിയ ബിഎംഡബ്ല്യു 7 സീരീസ് 740ഡി എം സ്പോര്‍ട്ടിന്റെ ഡീസല്‍ വേരിയന്റുമാണ് പുറത്തിറക്കിയത്. ഡീസല്‍ 7-സീറ്റര്‍ 740d എം സ്പോര്‍ട് ചെന്നൈയിലെ ബിഎംഡബ്ല്യു ഗ്രൂപ്പ് പ്ലാന്റില്‍ തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. അതേസമയം ഓള്‍-ഇലക്ട്രിക് ബിഎംഡബ്ല്യു i7 M70 xDrive പൂര്‍ണ്ണമായും ബില്‍റ്റ്-അപ്പ് യൂണിറ്റായി (CBU) ലഭ്യമാണ്.ബിഎംഡബ്ല്യു 740ഡി എം സ്പോര്‍ട്ട് – 1.81 കോടി രൂപ(എക്‌സ്-ഷോറൂം),ബിഎംഡബ്ല്യു ഐ7 എം70 എക്സ് ഡ്രൈവ് – 2.50 കോടി രൂപ എക്‌സ്-ഷോറൂം)

രണ്ട് കാറുകള്‍ക്കും സ്റ്റാന്‍ഡേര്‍ഡായി രണ്ട് വര്‍ഷത്തെ വാറന്റിയും അണ്‍ലിമിറ്റഡ് കിലോമീറ്ററും വാഗ്ദാനം ചെയ്യുന്നു. ബിഎംഡബ്ല്യു i7 M70 xDrive-ലെ ബാറ്ററി എട്ട് വര്‍ഷത്തേക്ക് അല്ലെങ്കില്‍ 160,000 കിലോമീറ്റര്‍ വരെ വാറന്റിയില്‍ ഉള്‍പ്പെടുന്നു. ബിഎംഡബ്ല്യു ക്രിസ്റ്റല്‍ ലൈറ്റുകളും മറ്റുമുള്ള എല്‍ഇഡി ഡിആര്‍എല്ലുമായാണ് ബിഎംഡബ്ല്യു 740ഡി എം സ്പോര്‍ട് എത്തുന്നത്. മുന്‍വശത്തെ മധ്യഭാഗത്ത് പ്രകാശമുള്ള കിഡ്നി ഗ്രില്ലാണ് ആധിപത്യം പുലര്‍ത്തുന്നത്. അഡാപ്റ്റീവ് എയര്‍ സസ്പെന്‍ഷന്‍, എം സ്പോര്‍ട്ട് ഡിസൈന്‍ പാക്കേജ്, കംഫര്‍ട്ട് ആക്സസ് സിസ്റ്റം, ഓട്ടോമാറ്റിക് ടെയില്‍ഗേറ്റ്, വാതിലുകള്‍ക്ക് സോഫ്റ്റ് ക്ലോസ് ഫംഗ്ഷന്‍, നാല് സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ ഇതിന്റെ സവിശേഷതകളാണ്. രണ്ടാം നിരയിലുള്ളവര്‍ക്കായി 31.3 ഇഞ്ച് വലിയ സ്‌ക്രീനും ഇതിലുണ്ട്.

286 ബിഎച്ച്പി കരുത്തും 650 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റര്‍, ആറ് സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. 18bhp കരുത്തും 200Nm അധിക ബൂസ്റ്റും വികസിപ്പിക്കുന്ന 48V മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റവും എഞ്ചിന് ഗുണം ചെയ്യും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ശ്രേണിയിലുടനീളം സ്റ്റാന്‍ഡേര്‍ഡ് ആണ്.

വെര്‍ട്ടിക്കല്‍ സ്ലാറ്റുകളുള്ള ഫ്രണ്ട് ഗ്രില്‍, ഡേടൈം റണ്ണിംഗ് ലാമ്പുകളുള്ള സ്പ്ലിറ്റ് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, സ്ലിം എല്‍ഇഡി ടെയില്‍-ലാമ്പുകള്‍, ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയാണ് ഇലക്ട്രിക് മോഡലിന്റെ സവിശേഷതകള്‍. ഫ്രണ്ട് ഗ്രില്ലില്‍ എം ലോഗോയും സൈഡ് സ്‌കര്‍ട്ടുകള്‍, ഫ്രണ്ട് സൈഡ് പാനലുകള്‍, ഒആര്‍വിഎം, റിയര്‍ സ്പോയിലര്‍ തുടങ്ങിയ എം-സ്‌പെസിഫിക് ബിറ്റുകളും ഉണ്ട്. ഈ ഇലക്ട്രിക് മോഡല്‍ 21 ഇഞ്ച് എം ലൈറ്റ്-അലോയ് വീലുകളില്‍ സഞ്ചരിക്കുന്നു.

ക്യാബിനിനുള്ളില്‍, i7 M70 xDrive, ഇന്‍ഫോടെയ്ന്‍മെന്റിനും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനും വേണ്ടിയുള്ള ഇരട്ട-ഡിസ്പ്ലേ സജ്ജീകരണം, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ജെസ്ചര്‍ കണ്‍ട്രോള്‍, 36 സ്പീക്കറുകളുള്ള മ്യൂസിക് സിസ്റ്റം എന്നിവയാണ്. 7-സീരീസ് ഡീസലിന് സമാനമായി, പിന്നിലെ യാത്രക്കാര്‍ക്ക് 31.3-ഇഞ്ച് 8K പിന്‍വലിക്കാവുന്ന ടച്ച്സ്‌ക്രീനും പിന്‍ വാതിലുകളില്‍ 5-5 ഇഞ്ച് ടച്ച്സ്‌ക്രീന്‍ കണ്‍ട്രോള്‍ പാനലും ലഭിക്കുന്നു. ഇലുമിനേറ്റഡ് എം ഡോര്‍ സില്‍സ്, ബ്ലാക്ക് അല്ലെങ്കില്‍ അറ്റ്‌ലസ് ഗ്രേ അപ്‌ഹോള്‍സ്റ്ററിയില്‍ എം മെറിനോ ലെതര്‍ ട്രിം, എം ലെതര്‍ സ്റ്റിയറിംഗ് വീല്‍, എം സ്‌പെസിഫിക് ഫുട്റെസ്റ്റ് എന്നിവയുമായാണ് ഇത് വരുന്നത്.

560 കിലോമീറ്റര്‍ വരെ ക്ലെയിം ചെയ്യപ്പെടുന്ന റേഞ്ചുള്ള 101.7kWh ബാറ്ററി പാക്കിലാണ് ഇത് ഘടിപ്പിച്ചിരിക്കുന്നത്. യഥാക്രമം 657bhp, 1100Nm എന്നിവയുടെ സംയുക്ത പവറും ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന ഡ്യുവല്‍ മോട്ടോര്‍ സജ്ജീകരണത്തോടെയാണ് ഇവി വരുന്നത്. വെറും 3.7 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത വാഹനം കൈവരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. മണിക്കൂറില്‍ 250 കിലോമീറ്റര്‍ ആണ് പരമാവധി വേഗത.

Top