BMW i3 electric cars

ബി.എം.ഡബ്ല്യുവിന്റെ ഇലക്ട്രിക് കോണ്‍സെപ്റ്റ് കാറാണ് ഐ3. ആകര്‍ഷകമായ ലുക്ക്, വിശാലമായ അകത്തളം, ഉയര്‍ന്ന നിര്‍മ്മാണ നിലവാരം, മികച്ച ഇന്ധനക്ഷമത എന്നിവ ഈ ഹാച്ച്ബാക്കിന്റെ പ്രത്യേകതകളാണ്.

എക്‌സ്‌ഷോറൂമില്‍ 25 ലക്ഷം രൂപ വില പ്രതീക്ഷിക്കാം. 168 ബി.എച്ച്.പി കരുത്തുള്ള എന്‍ജിനാണ് നല്‍കിയിരിക്കുന്നത്. 30 മിനിറ്റില്‍ ബാറ്ററി ഫുള്‍ ചാര്‍ജ് ചെയ്യാന്‍ സംവിധാനമുണ്ട്.

അഞ്ച് ഓട്ടോമാറ്റിക് ഗിയറുകളാണ് ട്രാന്‍സ്മിഷന്‍ സംവിധാനം. പൂജ്യത്തില്‍ നിന്ന് 100 കിലോമീറഅറര്‍ വേഗതയിലെത്താന്‍ 7.20 സെക്കന്‍ഡ് മതി. നാല് പേര്‍ക്കാണ് യാത്ര ചെയ്യാനാവുക. ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം, എയര്‍ബാഗുകള്‍ എന്നിവയുമുണ്ട്.

Top