ബിഎംഡബ്ല്യു ഐ എക്‌സ്‌1 ഇലക്ട്രിക് എസ് യു വി വിപണിയില്‍ എത്തി; മണിക്കൂറുകള്‍ക്കുള്ളില്‍ പൂര്‍ണ്ണമായും വാഹനം വിറ്റുതീര്‍ന്നു

ര്‍മ്മന്‍ ആഡംബര വാഹന ബ്രാന്‍ഡായ ബിഎംഡബ്ല്യു ഐ എക്‌സ്‌1 ഇലക്ട്രിക്  എസ് യു വിയെ വിപണിയില്‍ അവതരിപ്പിച്ചു. 66.90 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പൂര്‍ണ്ണമായും വാഹനം വിറ്റുതീര്‍ന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 66.5kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്ക്, ഡ്യുവല്‍-ഇലക്ട്രിക് മോട്ടോര്‍ സജ്ജീകരണവും ഓള്‍-വീല്‍ ഡ്രൈവ് ലേഔട്ടും ഘടിപ്പിച്ചതാണ് ഈ പൂര്‍ണ വൈദ്യുത ബിഎംഡബ്ല്യു ഐ എക്‌സ്‌1. 313 ബിഎച്ച്പിയും 494 എന്‍എംയുമാണ്. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ഈ കാറിന് സാധിക്കും. വെറും 5.6 സെക്കന്‍ഡിനുള്ളില്‍ ഇത് പൂജ്യം മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഒറ്റ ചാര്‍ജില്‍ 440 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ഈ ഇലക്ട്രിക് എസ് യു വിക്ക്‌ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളില്‍ നിന്നുള്ള നാലാമത്തെ ഇലക്ട്രിക് വാഹനമാണ് ബിഎംഡബ്ല്യു. സാധാരണ 11kW എസി ചാര്‍ജര്‍ ഉപയോഗിച്ച് 6.3 മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാം. അനുപാതമനുസരിച്ച്, പുതിയ ഐ എക്‌സ്‌1 ഇലക്ട്രിക് എസ്യുവിക്ക് 4500 എംഎം നീളവും 1845 എംഎം വീതിയും 1642 എംഎം ഉയരവുമുണ്ട്. കൂടാതെ 2692 എംഎം വീല്‍ബേസുമുണ്ട്. എസ്‌ യു വി 490-ലിറ്റര്‍ ബൂട്ട് സ്‌പേസ് വാഗ്ദാനം ചെയ്യുന്നു, പിന്‍സീറ്റുകള്‍ മടക്കിവെച്ച് 1495-ലിറ്ററായി വര്‍ധിപ്പിക്കാം. ആദ്യത്തെ പൂര്‍ണ്ണ വൈദ്യുത ബിഎംഡബ്ല്യുന് ഇത്തരമൊരു അസാധാരണ പ്രതികരണം ലഭിക്കുന്നത് ആവേശകരമാണെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയുടെ പ്രസിഡന്റ് വിക്രം പവാഹ പറഞ്ഞു.

Top