ബിഎംഡബ്ല്യു ‘ഗ്രാന്‍ ടറിസ്‌മോ സ്‌പോര്‍ട്’ വിപണിയില്‍ ; വില 46.6 ലക്ഷം രൂപ

ന്യൂഡല്‍ഹി: ജര്‍മന്‍ ആഢംബര കാര്‍ നിര്‍മാതാക്കളായ ബി എം ഡബ്ല്യു വിന്റെ മൂന്നാമത് സീരിസ് ആയ ഗ്രാന്‍ ടറിസ്‌മോ സ്‌പോര്‍ട് ഇന്ന് ഇന്ത്യന്‍ വിപണിയിലെത്തി. 46.6 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.

ചെന്നൈയിലെ പ്ലാന്റില്‍ നിര്‍മിച്ച ടറിസ്‌മോ രണ്ട് ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. ആറ് എയര്‍ ബാഗുകള്‍, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഡൈനാമിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ബ്രേക്ക് കണ്‍ട്രോള്‍, സൈഡ് ഇംപാക്ട് പ്രൊട്ടക്ഷന്‍ എന്നിവ ഉള്‍പ്പെടുന്ന ആധുനിക സുരക്ഷാ സംവിധാനങ്ങളാണ് ടറിസ്‌മോയില്‍ ഉപയോഗിച്ചിരിക്കുന്നത്.

കൂടാതെ റണ്‍ഫ്‌ലാറ്റ് ടയറുകള്‍, മാറ്റി ഉപയോഗിക്കാന്‍ സ്‌പെയര്‍ ടയര്‍, ഇലക്ട്രോണിക് വെഹിക്കിള്‍ ഇംമൊബലൈസര്‍, ക്രാഷ് സെന്‍സര്‍ എന്നിവയും ടറിസ്‌മോയില്‍ ഉണ്ട്.

Top