ബിഎംഡബ്‌ള്യു G310R പുതിയ നിറങ്ങളില്‍ ഇന്ത്യന്‍ വിപണിയില്‍

ര്‍മ്മന്‍ പ്രീമിയം ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്‌ള്യു മോട്ടോറാഡിന്റെ ഏറ്റവും വിലക്കുറവുള്ള ബൈക്കായ G 310 Rന്റെ പരിഷ്‌കരിച്ച പതിപ്പിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നു. വാഹനത്തിന്റെ ബുക്കിംഗ് തുടങ്ങിയതായി ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്‌റ്റൈല്‍ പാഷന്‍ എന്ന് പേരിട്ടിരിക്കുന്ന നിറമാണ് 2022 ബിഎംഡബ്‌ള്യു G 310 R എന്ന് പേരിട്ടിരിക്കുന്ന പുത്തന്‍ മോഡലിന്റെ പ്രധാന ആകര്‍ഷണം. ചുവപ്പ് നിറത്തിലുള്ള അലോയ് വീലുകള്‍, വെളുപ്പ് നിറത്തിന്റെ പശ്ചാത്തലത്തില്‍ നീലയും ചുവപ്പും നിറത്തിലുള്ള ഗ്രാഫിക്സ് ചേര്‍ന്നതാണ് സ്‌റ്റൈല്‍ പാഷന്‍. പെട്രോള്‍ ടാങ്ക്, ഹെഡ്‌ലാംപ് കൗള്‍, റിയര്‍ പാനല്‍ എന്നിവിടങ്ങളിലെല്ലാം ഇത്തരം ഗ്രാഫിക്‌സുകള്‍ ഉണ്ട്.

മാത്രമല്ല, കറുപ്പ് നിറത്തിലുള്ള ലാംപ് മാസ്‌കും, പുതിയ പ്ലാക്ക് കരിയറും അടങ്ങിയ കോസ്മിക് ബ്ലാക്ക് 2 നിറത്തിലും പുത്തന്‍ ബിഎംഡബ്‌ള്യു G 310 R സ്വന്തമാക്കാം. പുത്തന്‍ നിറങ്ങളുടെ വരവോടെ ഇപ്പോള്‍ ലഭ്യമായ നിറങ്ങളില്‍ പോളാര്‍ വൈറ്റ് ഇനി ലഭിക്കില്ല എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

9,500 ആര്‍പിഎമ്മില്‍ 34 ബിഎച്ച്പി പവറും, 7,500 ആര്‍പിഎമ്മില്‍ 28 എന്‍എം ടോര്‍ക്കുമേകുന്ന ബി എസ് 6 മലിനീരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന പരിഷ്‌കരിച്ച 313 സിസി സിംഗിള്‍-സിലിണ്ടര്‍ എന്‍ജിന്‍ ആണ് G 310 Rല്‍ നിര്‍മ്മിക്കുന്നത്.

മണിക്കൂറില്‍ 143 കിലോമീറ്റര്‍ വേഗതയില്‍ G 310 Rന് ആക്‌സിലറേറ്റ് ചെയ്യാന്‍ ചെയ്യാന്‍ സാധിക്കും. ആന്റി-ഹോപ്പിങ് ക്ലച്ച്, നാല് രീതിയില്‍ ക്രമീകരിക്കാവുന്ന ക്ലച്ച്, ഇലക്ട്രോണിക് ത്രോട്ടില്‍ ഗ്രിപ്, ബ്രെയ്ക്ക് ലിവറുകളാണ് ബിഎംഡബ്‌ള്യു G 310 Rന്റെ മറ്റുള്ള ആകര്‍ഷണങ്ങള്‍.

 

Top