കാത്തിരിപ്പിന് വിരാമം; ബിഎംഡബ്ല്യു G310 R, G310 GS മോഡലുകളുടെ ബുക്കിംഗ് തുടങ്ങി

പുതിയ ബിഎംഡബ്ല്യു G310 R, G310 GS ബൈക്കുകളുടെ പ്രീബുക്കിംഗ് ജൂണ്‍ എട്ടിന് ആരംഭിക്കും. ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലര്‍ഷിപ്പുകളില്‍ നിന്നും പുതിയ മോഡലുകളെ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം. ബുക്കിംഗ് തുക അമ്പതിനായിരം രൂപയാണ്. മോഡലുകളുടെ വില കമ്പനി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ മൂന്നു മുതല്‍ മൂന്നര ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം. ബ്ലാക്, വൈറ്റ്, മെറ്റാലിക് ബ്ലൂ, വൈറ്റ് ബേസ് നിറങ്ങളില്‍ ബിഎംഡബ്ല്യു G310 R, G310 GS ബൈക്കുകള്‍ അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ട്.

ബിഎംഡബ്ല്യുവും ടിവിഎസും സംയുക്തമായി വികസിപ്പിച്ച 313 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ ഇരു മോഡലുകളിലും ഒരുക്കിയിരിക്കുന്നത്. ഒറ്റ സിലിണ്ടര്‍ എഞ്ചിന് 34 bhp കരുത്തും 28 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡായിരിക്കും ഗിയര്‍ബോക്‌സ്. 30 കിലോമീറ്റര്‍ ഇന്ധനക്ഷമത എഞ്ചിന്‍ കാഴ്ചവെക്കുമെന്നാണ് വിവരം.

Top