ലോകകപ്പിലെ മിന്നും പ്രകടനത്തിന് മിതാലിക്ക് സമ്മാനമായി ബിഎംഡബ്ല്യൂ

mithali-rajj

ഹൈദരാബാദ്: ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം ഹൈദരാബാദില്‍ തിരിച്ചെത്തിയ വനിതാ ക്രിക്കറ്റ് ടീം മിതാലി രാജിനായി ബിഎംഡബ്ല്യൂ കാര്‍.

ജൂണിയര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ചീഫ് സെലക്ടറും, ഹൈദരാബാദ് ഡിസ്ട്രിക്റ്റ് ബാറ്റ്മിന്റണ്‍ അസ്സോസിയേഷന്‍ വൈസ് പ്രസിഡന്റുമായ വി ചാമുണ്ഡേശ്വരനാഥാണ് മിതാലിക്ക് കാര്‍ സമ്മാനിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റില്‍ മിതാലി വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും, വര്‍ഷങ്ങളായി വനിതാ ക്രിക്കറ്റ് ടീമിനെ നയിക്കുന്ന വെളിച്ചമാണ് മിതാലിയെന്നും, അവരുടെ തികഞ്ഞ അര്‍പ്പണ മനോഭാവത്തിനാണ് സമ്മാനമെന്നും ചാമുണ്ഡേശ്വരനാഥ് പറഞ്ഞു.

” നമ്മുടെ പെണ്‍കുട്ടികള്‍ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. വനിതാ ക്രിക്കറ്റിനെ ഇനിയും നല്ലരീതിയില്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഇംഗ്ലണ്ടിലെ മികച്ച പ്രകടനത്തിലൂടെ വനിതാ ക്രിക്കറ്റിലേക്ക് ജനശ്രദ്ധ നേടിയെടുക്കാന്‍ അവര്‍ക്ക് സാധിച്ചു. നിരവധി പെണ്‍കുട്ടികള്‍ക്ക് ക്രിക്കറ്റിലേക്ക് കടന്നു വരാനുള്ള പ്രചോദനം കൂടിയായി ഈ ലോകകപ്പ് മാറി” എന്നും ചാമുണ്ഡേശ്വരനാഥ് കൂട്ടിച്ചേര്‍ത്തു.

Top