ബിഎംഡബ്ല്യുന്റെ പുത്തന്‍ മോഡലുകള്‍ ; ‘F 750 GS’, ‘F 850 GS’ ബൈക്കുകള്‍ ഇന്ത്യയില്‍

BMW

പുതുവര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയിലെ ബിഎംഡബ്ല്യു സ്റ്റാളില്‍ രണ്ട് പുതിയ മോഡലുകളെയാണ്‌ അവതരിപ്പിച്ചിരിക്കുന്നത്. ‘F 750 GS, F 850 GS’ എന്നിങ്ങനെ രണ്ട് അഡ്വഞ്ചര്‍ ബൈക്കുകള്‍ ഓട്ടോ എക്‌സ്‌പോ കീഴടക്കിയിരിക്കുകയാണ്. യഥാക്രമം 12.2 ലക്ഷം രൂപയാണ്‌ F 750 GSന്റെ വില. 13.7 ലക്ഷം രൂപയാണ്‌ F 850 GSമോഡലിന്റെ വില.

ഏറ്റവും പുതിയ 853 സിസി പാരലല്‍ട്വിന്‍ എഞ്ചിനാണ് F750 GS, F 850 GS ബൈക്കുകള്‍ക്ക് ബിഎംഡബ്ല്യു നല്‍കിയിരിക്കുന്നത്. 77 bhp കരുത്തും 83 Nm torque ബിഎംഡബ്ല്യു F 750 GS ഉത്പാദിപ്പിക്കുമ്പോള്‍, 85 bhp കരുത്തും 92 Nm torque ബിഎംഡബ്ല്യു F 850 GS ഉത്പാദിപ്പിക്കുന്നു.

പുതിയ സസ്‌പെന്‍ഷന്‍ ജിയോമെട്രിയോടെയുള്ള പുത്തന്‍ മോണോകോഖ് ഫെയിമാണ് ബിഎംഡബ്ല്യു F 750 GS, F 850 GS ബൈക്കുകളുടെ ഹൈലൈറ്റ്. 43 മി.മീ അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ F 850 GSല്‍ ഇടംപിടിക്കുമ്പോള്‍, 41 മി.മീ ടെലിസ്‌കോപിക് ഫോര്‍ക്കുകളാണ് F 750 GSല്‍ ഒരുക്കിയിരിക്കുന്നത്.

ഓപ്ഷനല്‍ ഇലക്ട്രോണിക് സസ്‌പെന്‍ഷന്‍ അഡ്ജസ്റ്റമെന്റ്, എബിഎസ്, എഎസ്‌സി ഉള്‍പ്പെടുന്നതാണ് ബൈക്കുകളുടെ മറ്റു സവിശേഷതകള്‍. ഓപ്ഷനല്‍ ഫുള്‍ എല്‍ഇഡി ലൈറ്റിംഗും മള്‍ട്ടിഫംങ്ഷന്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ബൈക്കുകളുടെ പ്രത്യേകതകളില്‍ ഉള്‍പ്പെടുന്നുണ്ട്.

അലോയ് വീലുകളിലാണ് ബിഎംഡബ്ല്യു F 750 GS അണിനിരക്കുന്നതെങ്കില്‍ സ്‌പോക്ക് വീലുകളിലാണ് F 850 GS എത്തുന്നത്.

Top