ഇന്ത്യയിലെ വാഹന വില വർദ്ധിപ്പിക്കാനൊരുങ്ങി ബി എം ഡബ്ള്യു

 

വംബർ ഒന്നു മുതൽ ഇന്ത്യയിൽ വിൽക്കുന്ന വാഹന വില വർധിപ്പിക്കുമെന്നു അറിയിച്ച് ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യു. ബി എം ഡബ്ല്യു, മിനി മോഡലുകളുടെ വിലയിൽ മൂന്നു ശതമാനം വരെ വർധന നടപ്പാക്കാനാണു കമ്പനി തീരുമാനിച്ചിരിക്കുന്നത്.

നിർമാണ ചെലവിൽ നേരിട്ട വർധനയും വിദേശ നാണയ വിനിമയ നിരക്കിൽ രൂപയ്ക്കു നേരിട്ട മൂല്യത്തകർച്ചയുമൊക്കെ മുൻനിർത്തിയാണ് തീരുമാനം. വില വർധിപ്പിക്കാൻ തീരുമാനിച്ചെങ്കിലും ബിഎംഡബ്ല്യു ഫിനാൻഷ്യൽ സർവീസസിൽ നിന്നുള്ള സമഗ്രമായ വാഹന വായ്പാ പദ്ധതികളിലൂടെയും ഡീലർഷിപ്പുകളിലെ മികച്ച സേവനത്തിലൂടെയും വില വർദ്ധനവിലൂടെ നേരിടുന്ന വെല്ലുവിളിയെ മറികടക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ.

മികച്ച ഉൽപന്നങ്ങൾക്കൊപ്പം ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള ഉപഭോക്തൃ സേവനവും ഉറപ്പാക്കാനാണു ബിഎംഡബ്ല്യു ഗ്രൂപ് ഇന്ത്യ നിരന്തരം ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് വിക്രം പവ്വ വിശദീകരിച്ചു.

Top