പെര്‍ഫോമന്‍സ് സെഡാന്റെ പ്രീ ബുക്കിംഗ് ആരംഭിച്ച് ബിഎംഡബ്ല്യു

ര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു ഇന്ത്യയില്‍ 2021 ബിഎംഡബ്ല്യു എം340ഐ പെര്‍ഫോമന്‍സ് സെഡാനെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. താത്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ബിഎംഡബ്ല്യു ഓണ്‍ലൈന്‍ വഴിയോ, ഡീലര്‍ഷിപ്പുകള്‍ വഴിയോ വാഹനം ബുക്ക് ചെയ്യാം

ഒരു ലക്ഷം രൂപയാണ് ബുക്കിംഗ് തുകയായി സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം മോഡലിനെ നിര്‍മ്മാതാക്കള്‍ ബ്രാന്‍ഡിന്റെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. 2021 മാര്‍ച്ച് 10 ന് കാര്‍ ഇന്ത്യയില്‍ വിപണിയിലെത്തും.

ഇന്‍-ലൈന്‍ ആറ് സിലിണ്ടര്‍ ട്വിന്‍-ടര്‍ബോ 3.0 ലിറ്റര്‍ എഞ്ചിൻ, 5800-rpm ല്‍ പരമാവധി 385 ബിഎച്ഛ് പി കരുത്തും 1,850-5,000 rpm-ല്‍ 500 എൻഎം ടോർക്കും ഈ എൻജിൻ ഉത്പാദിപ്പിക്കുന്നു. 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇന്റീരിയറിൽ ലഭിക്കുന്നു.

Top