ബിഎംഡബ്ല്യു 620ഡി ഗ്രാന്‍ ടൂറിസ്മോ ഇന്ത്യന്‍ വിപണിയില്‍

ബിഎംഡബ്ല്യു 620ഡി ഗ്രാന്‍ ടൂറിസ്മോ ഇന്ത്യന്‍ വിപണിയില്‍. ബിഎംഡബ്ല്യു 6 സീരീസ് ജിടി ശ്രേണിയിലെ പുതിയ ബേസ് മോഡലാണ് 620ഡി. ആദ്യമായാണ് ബിഎംഡബ്ല്യു 620ഡി ഗ്രാന്‍ ടൂറിസ്മോ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.

അഞ്ച് പേര്‍ക്ക് സുഖമായി യാത്ര ചെയ്യാന്‍ സാധിക്കുന്ന 620ഡി ലൈന്‍ ഡിസൈന്‍ സ്‌കീമില്‍ ലഭിക്കും. ബിഎംഡബ്ല്യുവിന്റെ ചെന്നൈ ഫസിലിറ്റിയിലാണ് 620ഡി ജിടി ഇന്ത്യയില്‍ എത്തിക്കുന്നത്.

ഫ്രെയിം ഇല്ലാത്ത വിന്‍ഡോകള്‍, കൂപ്പെ റൂഫ്ലൈന്‍, ഓട്ടോമാറ്റിക് ടെയ്ല്‍ഗേറ്റ്, തുകല്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, ആംബിയന്റ് ലൈറ്റിംഗ് എന്നിവ കാബിന്റെ പ്രത്യേകതകളാണ്. ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന പിന്‍ സീറ്റുകള്‍, രണ്ട് ഭാഗങ്ങളായുള്ള പനോരമിക് ഗ്ലാസ് റൂഫ്, പിന്‍വശത്ത് ഇലക്ട്രിക്കലായി പ്രവര്‍ത്തിപ്പിക്കാവുന്ന സണ്‍ബ്ലൈന്‍ഡുകള്‍ എന്നിവയും ബിഎംഡബ്ല്യു 620ഡിയെ വേറിട്ടതാക്കുന്നു.

ക്രൂസ് കണ്‍ട്രോള്‍, വിവിധ ഡ്രൈവിംഗ് മോഡുകള്‍ എന്നിവയുെ പുതിയ മോഡലില്‍ നല്‍കിയിരിക്കുന്നു. 620ഡി 100 കിലോമീറ്റര്‍ വരെ എത്താന്‍ 7.9 സെക്കന്‍ഡ് മതി. ബിഎംഡബ്ല്യു 620ഡി ജിടി 2.0 ലിറ്റര്‍, 4 സിലിണ്ടര്‍, ഇരട്ട ടര്‍ബോ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഈ എന്‍ജിന്‍ 188 ബിഎച്ച്പി കരുത്തും 1,750-2,500 ആര്‍പിഎമ്മില്‍ 400 എന്‍എം പരമാവധി ടോര്‍ക്കും സൃഷ്ടിക്കും. 8 സ്പീഡ് സ്റ്റെപ്ട്രോണിക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നു.

പിന്‍ സീറ്റുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി രണ്ട് മുന്‍ സീറ്റുകളിലെയും ബാക്ക്റെസ്റ്റിന് പിറകില്‍ ഓരോ 10.2 ഇഞ്ച് കളര്‍ സ്‌ക്രീന്‍ ഉണ്ട്. ബ്ലൂറേ പ്ലെയര്‍, മൊബീല്‍ ഫോണുകള്‍ക്കായി എച്ച്ഡിഎംഐ കണക്ഷന്‍ തുടങ്ങിയവയാണ് മറ്റ് പ്രത്യേകതകള്‍. 63.90 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ് ഷോറൂം വില.

Top