ബിഎംഡബ്യു 6 സീരീസ് GT സച്ചിന്‍ തെണ്ടുല്‍ക്കര്‍ പുറത്തിറക്കി

BMW 6 series GT

ര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ ബിഎംഡബ്ല്യു 6 സീരീസ് ഗ്രാന്‍ ടൂറിസ്‌മോയെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.

58.9 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. 630i സ്‌പോര്‍ട്‌ലൈന്‍ വേരിയന്റിനെ അടിസ്ഥാനപ്പെടുത്തിയാണ് 6 സീരീസ് ജിടി തയ്യാറാക്കിയിരിക്കുന്നത്. 6.3 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വാഹനത്തിന് കഴിയും. മണിക്കൂറില്‍ 250 കിലോമീറ്ററാണ് ടോപ്‌സ്പീഡ്.

2.0 ലിറ്റര്‍ ഫോര്‍സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ്. 5,0006,500 rpm ല്‍ 254 bhp കരുത്തും 1,5504,400 rpm ല്‍ 400 Nm torque ഉം 2.0 ലിറ്റര്‍ എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും.

Top