ഏഴാം തലമുറക്കാരന്‍ ബിഎംഡബ്ല്യൂ 5 സീരീസ് ‘സ്‌പോര്‍ട് അത്‌ലീറ്റ്‌’ ഇന്ത്യയില്‍ എത്തുന്നു

ല്‍പൈന്‍ വൈറ്റ്, ബ്ലാക്ക് സഫൈര്‍, ബ്ലൂസ്റ്റോണ്‍ മെറ്റാലിക്, കാര്‍ബണ്‍ ബ്ലാക്, കാഷ്മിയര്‍ സില്‍വര്‍, ഇംപീരിയല്‍ ബ്ലൂ ബ്രില്ല്യന്‍സ് എഫക്ട്, ജതോബ, മെഡിറ്റനേറിയന്‍ ബ്ലൂ എന്നിങ്ങനെയുള്ള കളര്‍ ഓപ്ഷനുകളുമായി ബിഎംഡബ്ല്യു 5 സീരീസ് സ്‌പോര്‍ട് അത്‌ലീറ്റ്‌ ഇന്ത്യയില്‍ എത്തുന്നു.

ഒരു പെട്രോള്‍ വേരിയന്റും, രണ്ട് ഡീസല്‍ വേരിയന്റുകളിലുമാണ് ബിഎംഡബ്ല്യു 5 സീരീസ് ഒരുങ്ങിയിരിക്കുന്നത്.

മൂന്ന് എഞ്ചിന്‍ വേരിയന്റുകളിലും 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ബിഎംഡബ്ല്യു നല്‍കിയിരിക്കുന്നതും. ബിഎംഡബ്ല്യു 5 സിരീസ് പെട്രോള്‍ വേരിയന്റ് 530 iയില്‍ 248 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ എഞ്ചിന്‍ ഇടംപിടിക്കുന്നു.

4935 mm നീളവും 1868 mm വീതിയും 1466 mm ഉയരവുമാണ്, G30 എന്ന് കോഡ് നാമത്തില്‍ അറിയപ്പെടുന്ന പുതിയ ബിഎംഡബ്ല്യു 5 സീരീസിനുള്ളത്. മുന്‍മോഡല്‍ F 10 നെക്കാളും 36 mm അധിക നീളവും 6 mm അധിക വീതിയും 2 mm അധിക ഉയരവുമാണ് പുതിയ മോഡലിനുള്ളതും.

530 ലിറ്ററാണ് ബിഎംഡബ്ല്യു 5 സീരീസിന്റെ ബൂട്ട്‌സ്‌പെയ്‌സ്. കൂടാതെ, മുന്‍മോഡലിലും 70 കിലോഗ്രാം ഭാരക്കുറവിലാണ് പുതിയ 5 സീരീസ് വന്നെത്തുന്നത്.

മുന്‍തലമുറ എക്‌സിക്യൂട്ടീവ് സെഡാന്റെ ഡിസൈന്‍ തത്വമാണ് പുതിയ മോഡലും പിന്തുടരുന്നത്. ഫ്രണ്ട് എന്‍ഡില്‍ അഗ്രസീവ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ ഇടംപിടിക്കുന്നു.

പുതിയ ബിഎംഡബ്ല്യു 5 സീരീസില്‍ ഡെയ്‌ടൈം റണിംഗ് ലൈറ്റുകളുടെ സര്‍ക്കുലര്‍ ഡിസൈനും അപ്രത്യക്ഷമായിട്ടുണ്ട്. ക്രോം ലൈനിംഗ് നേടിയ ബിഎംഡബ്ല്യു കിഡ്‌നി ഗ്രില്ലുമായി ചേര്‍ന്ന് നില്‍ക്കുന്നതാണ് ഹെഡ്‌ലാമ്പുകള്‍.

വശങ്ങളില്‍ നിന്നുമുള്ള ഷോള്‍ഡര്‍ ലൈന്‍ ഹെഡ്‌ലാമ്പുകളെയും ടെയില്‍ ലാമ്പുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്നു. 18 ഇഞ്ച് അലോയ് വീലുകളാണ് പുതിയ ബിഎംഡബ്ല്യു 5 സീരീസില്‍ നിലകൊള്ളുന്നത്.

ബിഎംഡബ്ല്യു 7 സീരീസില്‍ നിന്നും കടമെടുത്ത ഇന്റീരിയര്‍ ഡിസൈന്‍ സ്‌കീം 5 സീരീസില്‍ ഇടംപിടിക്കുന്നു. പ്രീസെറ്റ് ജെസ്റ്ററുകള്‍, ശഉൃശ്‌ല കണ്‍ട്രോളര്‍, റിമോട്ട് കണ്‍ട്രോള്‍ എന്നിവ ഉപയോഗിച്ച് 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേ നിയന്ത്രിക്കാമെന്നതും ശ്രദ്ധേയം.

16 സ്പീക്കര്‍ ഹര്‍മോന്‍ കര്‍ദോണ്‍ സിസ്റ്റമാണ് ഡിസ്‌പ്ലേയുമായി കണക്ട് ചെയ്തിരിക്കുന്നത്. ബിഎംഡബ്ല്യു 5 സീരീസില്‍, ഡിസ്‌പ്ലേ കീ ഉപയോഗിച്ച് റിമോട്ട് കണ്‍ട്രോള്‍ പാര്‍ക്കിംഗ് ഫീച്ചര്‍ നേടാം.

360 ഡിഗ്രി ക്യാമറ, ആംബിയന്റ് ലൈറ്റിംഗ്, വയര്‍ലെസ് ചാര്‍ജിംഗ് പോയിന്റ്, ഓപ്ഷനല്‍ ട്വിന്‍ 10.2 ഇഞ്ച് റിയര്‍ ഡിസ്‌പ്ലേകളും ബിഎംഡബ്ല്യു 5 സീരീസിന്റെ ഫീച്ചറുകളില്‍ ഉള്‍പ്പെടും.

ആറ് എയര്‍ബാഗുകള്‍, ബ്രേക്ക് അസിസ്റ്റോട് കൂടിയുള്ള എബിഎസ്, ഡയനാമിക് ബ്രേക്കിംഗ് ലൈറ്റുകള്‍, പാര്‍ക്ക് ഡിസ്റ്റന്‍സ് കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, സ്റ്റബിലിറ്റി കണ്‍ട്രോള്‍ എന്നിങ്ങനെ നീളുന്നതാണ് ബിഎംഡബ്ല്യു 5 സീരീസിന്റെ സുരക്ഷാ സജ്ജീകരണങ്ങള്‍.

49.90 ലക്ഷം രൂപയാണ് ബിഎംഡബ്ല്യൂ 5 സീരീസിന്റെ ആരംഭവില.

Top