ബിഎംഡബ്ല്യു 3 സീരീസ് ഷാഡോ എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍

BMW-shadow-edition

ബിഎംഡബ്ല്യു 3 സീരീസ് ഷാഡോ എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍. പെട്രോള്‍, ഡീസല്‍ വകഭേദങ്ങളിലാണ്‌ 3 സീരീസ് ഷാഡോ എഡിഷന്‍ ഒരുങ്ങുന്നത്. 41.40 ലക്ഷം രൂപയാണ് 320d സ്‌പോര്‍ട് ഷാഡോ എഡിഷന്റെ എക്‌സ്‌ഷോറൂം വില.

കോസ്മറ്റിക് അപ്‌ഡേറ്റുകളാണ് പുതിയ ലിമിറ്റഡ് എഡിഷന്റെ പ്രധാന ആകര്‍ഷണം. 8.7 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തില്‍ ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഫീച്ചറുകള്‍ ലഭ്യമാണ്.

330i എം സ്‌പോര്‍ട് ഷാഡോ എഡിഷനില്‍ 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ്. പരമാവധി 248 bhp കരുത്തും 350 Nm torque ഉം എഞ്ചിന് സൃഷ്ടിക്കാനാവും. 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിനില്‍ 187 bhp കരുത്തും 400 Nm torque ഉം പരമാവധി സൃഷ്ടിക്കും. എട്ടു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇരു മോഡലുകളിലുമുള്ളത്. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ബിഎംഡബ്ല്യു 330i യ്ക്ക് 5.8 സെക്കന്‍ഡുകള്‍ മതി.

Top