കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി: മന്ത്രി മന്ദിരങ്ങളിലേക്ക് പട്ടിണി മാര്‍ച്ചുമായി ബിഎംഎസ്

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ ശാശ്വത പരിഹാരമാവശ്യപ്പെട്ട് ബിഎംഎസ് മന്ത്രിമാരുടെ വസതികളിലേക്ക് പട്ടിണി മാർച്ച് നടത്തും. തിരുവനന്തപുരത്ത് ഗതാഗതമന്ത്രിയുടെ വസതിയിലേക്കാണ് ആദ്യം മാർച്ച് നടത്തുക. വയനാട്, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ മന്ത്രിമാരുടെ സ്വകാര്യ വസതികളിലേക്കും മാർച്ച് നടക്കും.

എന്നാൽ കെഎസ്ആർടിസി ശമ്പള വിതരണം ഇന്ന് പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്. ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ഇന്നലെ ശമ്പളം ലഭിച്ചു. മറ്റ് ജീവനക്കാർക്ക് കൂടി ഇന്ന് ശമ്പളമെത്തും. സർക്കാർ അധികമായി 20 കോടി രൂപ അനുവദിച്ചതോടെ ശമ്പള പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമാകുകയായിരുന്നു.

Top