ഇന്ധനവില വര്‍ദ്ധനയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബി.എം.എസ്

BMS

ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധനവില വര്‍ദ്ധനയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി അനുകൂല തൊഴിലാളി സംഘടനയായ ബി.എം.എസ് രംഗത്ത്. വിലവര്‍ദ്ധനവ് പിടിച്ചുനിര്‍ത്താന്‍ ഭരിക്കുന്നവര്‍ക്ക് കഴിയണമെന്ന് ബി.എം.എസ് അറിയിച്ചു.

വിലനിര്‍ണയാധികാരം എണ്ണകമ്പനികളില്‍ നിന്ന് തിരിച്ചുപിടിച്ച് സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ബദല്‍ സംവിധാനമൊരുക്കണമെന്നും വിലവര്‍ധനവിലൂടെ തൊഴില്‍മേഖലയില്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നതെന്നും ബി.എം.എസ് വ്യക്തമാക്കി.

ഇതിനിടെ പെട്രോളിന്റെയും ഡീസലിന്റെയും ഉള്‍പ്പെടെ എക്സൈസ് തീരുവ കുറയ്ക്കുന്നത് സമ്പദ്ഘടനയെ ഗുരുതരമായി ബാധിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. എക്സൈസ് തീരുവ കുറച്ചാല്‍ സ്വാഭാവികമായും ധനക്കമ്മി ഉയരും. ഇത് തകര്‍ന്നുനില്‍ക്കുന്ന രൂപയുടെ മൂല്യം വീണ്ടും താഴേയ്ക്ക് കൊണ്ടുവരുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Top