ബ്ലൂടൂത്ത് പെയറിംഗ് എളുപ്പമാക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

യര്‍ലെസ് ഡേറ്റ കൈമാറ്റത്തിന് ഏറ്റവും ലളിതവും സുതാര്യവുമായ മാര്‍ഗമാണ് ബ്ലൂടൂത്ത്. ഇന്ന് മറ്റുള്ള ഉപകരണങ്ങളുമായി പെയര്‍ ചെയ്യാനാണിത് ഉപയോഗിക്കുന്നത്. എന്നാല്‍ ബ്ലൂടൂത്ത് പെയറിഗില്‍ പല പ്രശ്‌നങ്ങളും സംഭവിക്കാറുണ്ട്.

ഒരേസമയം സോഫ്റ്റ് വെയറും ഹാര്‍ഡ് വെയറും പ്രവര്‍ത്തിച്ചാല്‍ മാത്രമേ ബ്ലൂടൂത്ത് പെയറിംഗ് നടക്കുകയുള്ളൂ. അതിനാല്‍ തന്നെ ഈ പ്രശ്നങ്ങള്‍ ഇല്ലാത്ത ഉപകരണങ്ങള്‍ വേണം ബ്ലൂടൂത്തുമായി പെയറിംഗ് ചെയ്യാന്‍. അല്ലാത്തപക്ഷം പെയറിംഗ് സാധിക്കില്ല.

ഏറ്റവും പുതിയ വേര്‍ഷന്‍ ബ്ലൂടൂത്ത് പ്രവര്‍ത്തിപ്പിക്കാവുന്ന ഉപകരണങ്ങളില്‍ പോലും ഏറ്റവും പഴക്കമുള്ള ബ്ലൂടൂത്ത് കണക്ടീവിറ്റി നടക്കും. എന്നാല്‍ പഴയ സ്മാര്‍ട്ട്ഫോണുകളില്‍ പുതിയ വേര്‍ഷന്‍ ബ്ലൂടൂത്ത് പ്രവര്‍ത്തിക്കില്ല. അതായത് പഴയ സോണി എറിക്സണ്‍ സ്മാര്‍ട്ട്ഫോണില്‍ ബ്ലൂടൂത്ത് 3.0 വേര്‍ഷനാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് അപ്ഗ്രേഡ് ചെയ്യുക സാധ്യമല്ല.

ബ്ലൂടൂത്ത് സ്മാര്‍ട്ട്, ബ്ലൂടൂത്ത് സ്മാര്‍ട്ട് റെഡി ഉള്‍പ്പടെയുള്ള ബ്ലൂടൂത്ത് ഫീച്ചറിലൂടെയാണ് പേഴ്സണല്‍ ഹെല്‍ത്ത് ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഉദാഹരണത്തിന് ഫിറ്റ്നസ് ബാന്‍ഡ്. വിപണിയില്‍ ലഭ്യമായ ഏകദേശം എല്ലാ സ്മാര്‍ട്ട്ഫോണുകളും ബ്ലൂടൂത്ത് കണക്ടീവിറ്റിയുള്ളവയാണ്. ഐ.ഓ.എസ് 7, ആന്‍ഡ്രോയിഡ് 4.3 എന്നിവയ്ക്കു ശേഷമുള്ള സ്മാര്‍ട്ട്ഫോണുകളില്‍ പുതിയ വേരിയന്റാണുള്ളത്. ഇവയില്‍ മാത്രമേ ഫിറ്റ്നസ് ബാന്‍ഡ് അടക്കമുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുകയുള്ളൂ.

Top