bluetooth new version

ഇലക്ട്രോണിക് ഉപകരണങ്ങള്‍ തമ്മില്‍ ഫയല്‍ കൈമാറ്റത്തിന് ഉപയോഗിക്കുന്ന വയര്‍ലെസ് സാങ്കേതികവിദ്യയായ ബ്ലൂടൂത്തിന്റെ പുതിയ പതിപ്പ് ജൂണ്‍ 16ന് പുറത്തിറങ്ങും.

ബ്ലൂടൂത്ത് എസ്‌ഐജി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മാര്‍ക്ക് പവല്‍ ആണ് ഇക്കാര്യം അറിയിച്ചത്. ലണ്ടനിലാണ് ബ്ലൂടൂത്ത് 5.0യുടെ ലോഞ്ചിങ്ങ്.

ബ്ലൂടൂത്ത് 4.2വിനേക്കാള്‍ ഇരട്ടി ദൂരപരിധിയും നാലുമടങ്ങ് വേഗതയുമാണ് പുതിയ പതിപ്പിന്റെ പ്രധാന പ്രത്യേകത. 300 മീറ്ററിലധികം ദൂരപരിധിയും സെക്കന്റില്‍ 250 മെഗാബൈറ്റിലധികം വേഗവും വാഗ്ദാനം ചെയ്യുന്നു.

തമ്മില്‍ കണക്ട്റ്റ് ചെയ്തില്ലെങ്കിലും വിവരകൈമാറ്റം സാധ്യമാക്കുന്ന ‘അഡ്വടൈസിങ്ങ് പാക്കറ്റ്’ എന്ന ഫീച്ചറാണ് പുതിയ ബ്ലൂടൂത്ത് പതിപ്പിന്റെ മറ്റൊരു പ്രത്യേകത.

ഈ ഫീച്ചര്‍ വഴി ദൂരപരിധിക്കുള്ളിലുള്ള ഏത് ബ്ലൂടൂത്ത് ഉപകരണവും തിരിച്ചറിയാന്‍ കഴിയും. പെയര്‍ ചെയ്യുന്നതിന് മുമ്പ് മറ്റ് ബ്ലൂടൂത്തുകളുടെ പേരും ലഭ്യമാക്കും.

Top