നീലച്ചിത്ര നിര്‍മാണ കേസ്‌; നാല് പ്രൊഡ്യൂസര്‍മാര്‍ക്കെതിരെയും കേസ്

raj-kundra

മുംബൈ: രാജ് കുന്ദ്രക്കെതിരായ നീലച്ചിത്ര നിര്‍മാണ കേസില്‍ നടപടി കടുപ്പിച്ച് പൊലീസ്. കേസുമായി ബന്ധപ്പെട്ട് നടി ഗഹന വസിഷ്ടിനും ഹോട്ട് ഷോട്ട് ആപ്പിലെ മറ്റ് നാല് പ്രൊഡ്യൂസര്‍മാര്‍ക്കെതിരെയുമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

മാല്‍വാണി പൊലീസ് സ്റ്റേഷനിലാണ് കേസ്. നീല ചിത്രത്തില്‍ അഭിനയിക്കാനാവശ്യപ്പെട്ടു എന്ന് കാണിച്ച് നടനും മോഡലുമായ യുവാവ് നല്‍കിയ പരാതിയിലാണ് എഫ്.ഐ.ആര്‍. അതേസമയം അടിയന്തര വിടുതല്‍ നല്‍കണമെന്ന് ആവശ്യപ്പെടുന്ന രാജ് കുന്ദ്രയുടെ നടപടി ഹര്‍ജി പരിഗണിക്കാന്‍ കഴിയില്ലെന്നാണ് മുംബൈ ഹൈക്കോടതിയുടെ നിഗമനം. ജൂലൈ 19നാണ് കുന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

ഐ.ടി.സി സെക്ഷന്‍ 420 (വഞ്ചന), 34 (പൊതുവായ ഉദ്ദേശം), 292, 293 (അശ്ലീലവും നീചവുമായ പരസ്യങ്ങളും പ്രദര്‍ശനങ്ങളുമായി ബന്ധപ്പെട്ടത്) എന്നിവയാണ് കേസ്. നീല ചിത്ര നിര്‍മാണത്തില്‍ നിന്നും ലഭിച്ച പണം ഓണ്‍ലൈന്‍ വാതുവെപ്പിന് ഉപയോഗിച്ചെന്നും കേസിലുണ്ട്. കേസുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങള്‍ മുന്‍പ് കുന്ദ്രയുടെ ഓഫീസിലെ നാല് ജീവനക്കാര്‍ ഇയാള്‍ക്കെതിരെ മൊഴി നല്‍കിയിരുന്നു.

 

Top