ബിടെക് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു ; മരണ കാരണം ബ്ലൂ വെയ്ല്‍ ഗെയിമെന്ന് സംശയം

ഹൈദരാബാദ്: ഹൈദരാബാദ് ഗാന്ധിപേട്ടില്‍ ബിടെക് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതിന് കാരണം ബ്ലൂ വെയ്ല്‍ ഗെയിമെന്ന് സംശയം. വരുണ്‍(19 ) എന്ന വിദ്യാര്‍ഥിയെയാണ് വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

വീടിനുള്ളിൽ പരിശോധന നടത്തി ലഭിച്ച സാഹചര്യത്തെളിവുകള്‍ ബ്ലൂവെയ്ല്‍ ഗെയിമിലെയ്‌ക്കാണ് സൂചനകൾ നൽകുന്നതെന്ന് പൊലീസ് വ്യക്തമാക്കി. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മുഖം മൂടി ശ്വാസം മുട്ടിയാണ് വരുണ്‍ മരിച്ചത്. ആത്മഹത്യ ചെയ്യാന്‍ തക്കതായ പ്രശ്നങ്ങളൊന്നും വരുണിന് ഉണ്ടായിരുന്നില്ലെന്ന് മാതാപിതാക്കളും സുഹൃത്തുക്കളും പറയുന്നു.

പൊലീസിന്റെ കണ്ടെത്തലുകൾ ഉറപ്പാക്കുന്നതിനായി വരുണിന്റെ ലാപ്ടോപ് ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

Top