പെരിങ്ങല്‍കുത്ത് ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു; ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു

തൃശൂര്‍: പെരിങ്ങല്‍കുത്ത് ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു. 417 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. ഈ സാഹചര്യത്തില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു.

ജലനിരപ്പ് 418 മീറ്ററായാല്‍ ഒറഞ്ച് അലര്‍ട്ടും 419.4 മീറ്ററായാല്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിക്കും. 419.4 മീറ്ററായാല്‍ ഡാമില്‍ നിന്ന് വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുകും.

Top