ഇടുക്കി ഡാമില്‍ ബ്ലു അലര്‍ട്ട് പ്രഖ്യാപിച്ചു; കക്കി-ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു

തൊടുപുഴ: ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. രാവിലെ 10 മണിക്ക് അണക്കെട്ടിലെ ജലനിരപ്പ് 2388.08 അടിയായി. 7 അടി കൂടി വെള്ളം ഉയര്‍ന്നാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. ജലനിരപ്പ് 2395.98 അടി ആയാലാണ് ഡാം തുറക്കുക. ജലനിരപ്പ് ക്രമീകരിക്കാന്‍ മൂലമറ്റത്ത് വൈദ്യുത ഉല്‍പാദനം ഉയര്‍ത്തി.

കക്കി-ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഇന്ന് രാവിലെ 10 മണിക്ക് തുറന്നതായി ജില്ലാ കലക്ടര്‍ പി.ബി.നൂഹ് അറിയിച്ചു. 25 സെന്റീമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തി ജലം പമ്പാ നദിയിലേക്ക് ഒഴുക്കി വിടുന്നത്. ഷട്ടറുകള്‍ ഉയര്‍ത്തിയതു മൂലം പമ്പയാറിലെ ജലനിരപ്പ് 10 സെന്റീമീറ്റര്‍ ഉയര്‍ന്നേക്കാമെന്നുള്ള സാഹചര്യത്തില്‍ നദിയുടെ തീരത്ത് താമസിക്കുന്നവരും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണം. നദിയില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Top