ആ​സാ​മി​ല്‍ ആ​റ് ബോ​ഡോ തീ​വ്ര​വാ​ദി​ക​ള്‍ അ​റ​സ്റ്റി​ല്‍

കൊക്രാജര്‍: ആസാമില്‍ സുരക്ഷാസേന നടത്തിയ തെരച്ചിലില്‍ ആറ് ബോഡോ (എന്‍ഡിഎഫ്ബി-എസ്) തീവ്രവാദികളെ അറസ്റ്റ് ചെയ്തു. കൊക്രാജര്‍ ജില്ലയിലെ റിപു വനാതിര്‍ത്തിയില്‍നിന്നാണ് ഇവരെ പിടികൂടിയത്.

രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസും സൈന്യവും സംയുക്തമായാണ് പരിശോധന നടത്തിയത്. ഇവരുടെ കൈയില്‍നിന്ന് ആയുധങ്ങളും മരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്.

Top