ദളപതിയുടെ ‘കൊല’മാസ് എൻട്രിയുമായി ‘ബ്ലഡി സ്വീറ്റ്’ ലിയോ’; വൈറലായി വീഡിയോ

വിജയ് നായകനാവുന്ന ലോകേഷ് കന​ഗരാജ് ചിത്രത്തിന് പേരായി. ചിത്രത്തിന് നൽകിയിരിക്കുന്ന പേര് ‘ലിയോ’ എന്നാണ് . ‘ബ്ലഡി സ്വീറ്റ്’ എന്നാണ് ടാ​ഗ് ലൈൻ. അനിരുദ്ധ് ഈണമിട്ട ബ്ലഡി സ്വീറ്റ് എന്ന ​ഗാനത്തിന്റെ അകമ്പടിയോടെയാണ് ടൈറ്റിൽ ടീസർ എത്തിയത്.

ചിത്രത്തിന്റേതായി ഇതുവരെ വന്ന എല്ലാ അപ്ഡേറ്റുകളും ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. കഴിഞ്ഞദിവസം വിജയിയുടെ ചിത്രമുൾപ്പെടുന്ന പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടതിനുപിന്നാലെ പല പേരുകളും ആരാധകർ ചർച്ച ചെയ്തിരുന്നു. ഇതിനെല്ലാമാണ് ഇപ്പോൾ അറുതിയായിരിക്കുന്നത്.

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ ഉൾപ്പെടുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിചേരുന്നത്.  തൃഷ, സഞ്ജയ് ദത്ത്, അർജുൻ, പ്രിയ ആനന്ദ്, മിഷ്‌കിൻ, ഗൗതം മേനോൻ, മൺസൂർ അലി ഖാൻ എന്നിവർക്ക് പുറമേ മലയാളത്തിൽ നിന്ന് മാത്യു തോമസും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. മാത്യുവിന്റെ ആദ്യ തമിഴ്ചിത്രമാണ് ദളപതി 67.

Top