കൊറോണ പിടിപെടുന്നത് കൂടുതലും ഇവരില്‍; പഠന റിപ്പോര്‍ട്ടുമായി ചൈന

ബെയ്ജിംഗ്: ഏഴായിരത്തോളം പേരുടെ ജീവനെടുത്ത കൊറോണ എന്ന മഹാമാരി മനുഷ്യരാശിയെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. 153ഓളം രാജ്യങ്ങളില്‍ ഇതിനോടകം തന്നെ രോഗം വ്യാപിച്ചു കഴിഞ്ഞു.

അതിര്‍ത്തികള്‍ അടച്ചും, ജനങ്ങളെ വീട്ടിലിരുത്തിയും, വിലക്കുകള്‍ ഏര്‍പ്പെടുത്തിയും വിവിധ രാജ്യങ്ങള്‍ വൈറസിനെ നിയന്ത്രിക്കാനുള്ള നെട്ടോട്ടത്തിലാണ് ലോകരാജ്യങ്ങള്‍. രോഗികളുടെ എണ്ണമേറിയതോടെ മാസ്‌കുകളും, വെന്റിലേറ്ററും വരെ അന്വേഷിച്ച് സഹായം തേടുകയാണ് അധികൃതര്‍.

എന്നാല്‍ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈന ഇപ്പോള്‍ ശാന്തമാണ്. കൊറോണ വൈറസ് സംഹാരതാണ്ഡവമാടുന്ന ഇറ്റലിയില്‍ ഒരു ദിവസം മരിച്ചത് 475 പേരാണ്. ഇതോടെ ഇറ്റലിയില്‍ ആകെ മരണം 2941 ആയുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് ചൈന സാധരണ സ്ഥിതിയലേയ്ക്ക് മാറിയിരിക്കുന്നത്. ഇപ്പോഴിതാ കൊറോണ വൈറസിനെ കുറിച്ച് ചൈനയില്‍ നടത്തിയ പഠന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്.എ രക്ത ഗ്രൂപ്പുകാര്‍ക്ക് അതിവേഗം കൊറോണ വൈറസ് ബാധിക്കാന്‍ സാധ്യതയുെണ്ടന്നും ഒ രക്തഗ്രൂപ്പുകാര്‍ക്ക് വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി കൂടുതലാണെന്നുമാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

ചൈനയിലെ വുഹാനിലും ഷെന്‍ഷെനിലേയും 2000ത്തോളം വരുന്ന കോവിഡ് 19 ബാധിച്ചവരുടെ രക്തസാമ്പിളുകളിലാണ് ആരോഗ്യ ഗവേഷകര്‍ പഠനം നടത്തിയത്.രക്തഗ്രൂപ്പ് എ ആയ രോഗബാധിതരില്‍ മറ്റു രോഗബാധിതരെ അപേക്ഷിച്ച് ഉയര്‍ന്ന തോതിലുള്ള കൊറോണ അണുബാധ കാണിക്കുന്നുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്.

രക്തഗ്രൂപ്പ് ഒ ആയവരില്‍ ആകട്ടെ കൊറോണ ലക്ഷണങ്ങള്‍ കുറവാണ്. കൊറോണ ബാധിച്ച് വുഹാനില്‍ മരിച്ച 206 പേരില്‍ 85 പേരും ‘എ’ ഗ്രൂപ്പ് രക്തം ഉള്ളവരാണ്. അതായത് മരിച്ചവരില്‍ 63 ശതമാനവും ‘എ’ ഗ്രൂപ്പുകാരാണെന്ന് അര്‍ത്ഥം.

എന്നാല്‍ ഇത് പ്രാഥമിക പഠനം മാത്രമാണെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ആരോഗ്യ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

Top