ആര്‍സിസിയ്‌ക്കെതിരെ ഗുരുതര ആരോപണം; എച്ച് ഐവി കണ്ടെത്തിയ ആളുടെ രക്തം സ്വീകരിച്ചുവെന്ന്

rcc

തിരുവനന്തപുരം: ആര്‍സിസി രക്തബാങ്കിനെതിരെ ഗുരുതര ആരോപണം. അടിസ്ഥാന മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്നാണ് ആരോപണത്തില്‍ വ്യക്തമാക്കുന്നത്. 3 തവണ എച്ച് ഐവി ബാധ കണ്ടെത്തിയ ആളുടെ രക്തം ആര്‍സിസി വീണ്ടും സ്വീകരിക്കുന്നതായും, എലിസ ടെസ്റ്റിന് ഉപയോഗിച്ചത് ഗുണനിലവാരമില്ലാത്ത കിറ്റാണെന്നും ആരോപണമുണ്ട്‌.

ശ്രീചിത്രയ്ക്ക് നല്‍കിയ രക്തത്തിലും എച്ച് ഐവി കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ആര്‍സിസി തള്ളിക്കളയുകയാണ്.

Top