അണ്ണാത്തെ പോസ്റ്ററില്‍ രക്താഭിഷേകം; രജനികാന്തിനെതിരെ പരാതി

ചെന്നൈ: രജനികാന്തിന്റെ അണ്ണാത്തെ സിനിമയുടെ പോസ്റ്ററില്‍ രക്താഭിഷേകം നടത്തിയതിനെതിരെ പരാതിയുമായി അഭിഭാഷകന്‍. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ ആരാധകര്‍ നടത്തിയ മൃഗബലിയാണ് പരാതിക്ക് ഇടയാക്കിയിരിക്കുന്നത്.

അഭിഭാഷകനായ തമില്‍വേന്‍ടനാണ് തമിഴ്‌നാട് ഡി ജി പിക്ക് പരാതി നല്‍കിയിരിക്കുന്നത്. ആടിനെ കൊന്ന് ചോര അണ്ണാത്തെയുടെ പോസ്റ്ററില്‍ ഒഴിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദേശീയപാതയില്‍ സ്ത്രീകളെയും കുട്ടികളെയും സാക്ഷിയാക്കിയാണ് മൃഗബലി നടത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് വ്യാപക പരാതി ഉയര്‍ന്നിരുന്നു. സംഭവത്തേക്കുറിച്ച് രജനികാന്ത് ഇതുവരെ പ്രതികരിച്ചിട്ടില്ല. താരം ആരാധകരുടെ പ്രവൃത്തിയെ അപലപിക്കാത്തതില്‍ പ്രതിഷേധിച്ചാണ് അഭിഭാഷകന്‍ പരാതി നല്‍കിയത്.

 

Top