ഇരട്ടവോട്ട് തടയല്‍; മാര്‍ഗ നിര്‍ദേശങ്ങളുമായി പ്രതിപക്ഷ നേതാവ്

കൊച്ചി: സംസ്ഥാനത്ത് ഇരട്ടവോട്ട് തടയാന്‍ നാലിന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈക്കോടതിക്ക് മുന്നിലാണ് പ്രതിപക്ഷ നേതാവ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി എത്തിയത്.

ഒന്നിലധികം വോട്ടുള്ളവര്‍ ഏത് ബൂത്തില്‍ ആണ് വോട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് ബിഎല്‍ഒമാര്‍ മുന്‍കൂര്‍ രേഖാമൂലം എഴുതി വാങ്ങണം. ഇതിന്റെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട എല്ലാ പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്കും തിരഞ്ഞെടുപ്പിന് മുന്‍പേ കൈമാറണം. ഇരട്ടവോട്ട് ഉള്ളവര്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം ഇവരുടെ ഫോട്ടോ എടുത്തു തിരഞ്ഞെടുപ്പ് കമ്മീഷന്‍ സെര്‍വറില്‍ അപ്ലോഡ് ചെയ്യണമെന്നും ചെന്നിത്തല ആശ്യപ്പെട്ടു.

തിരഞ്ഞെടുപ്പിനു ശേഷം ഇരട്ടവോട്ട് നടന്നിട്ടില്ല എന്ന് ഉറപ്പാക്കാന്‍ വോട്ടര്‍മാരുടെ ഫോട്ടോകള്‍ സോഫ്റ്റ്വെയറിന്റെറ സഹായത്തോടെ പരിശോധിക്കണമെന്നും ചെന്നിത്തലയുടെ നിര്‍ദ്ദേശം.

 

Top