അന്ധരുടെ ക്രിക്കറ്റ് ലോകകപ്പ് ; ഇന്ത്യന്‍ നിര സെമിഫൈനലില്‍

Blind Cricket World Cup

ദുബായ്: അന്ധരുടെ ക്രിക്കറ്റ് ലോകകപ്പില്‍ സെമിഫൈനലിലേക്ക് ഇന്ത്യന്‍ നിര. നേപ്പാളിനെ എട്ടുവിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിഫൈനലിലെത്തിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത നേപ്പാളിനെ 37.5 ഓവറില്‍ 156 റണ്‍സിന് ഇന്ത്യ തളച്ചു.

ഇന്ത്യക്കായി പ്രകാശ് ജയറമയ്യ 22 റണ്‍സും 2 വിക്കറ്റും സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി. 29 പന്തില്‍ 54 റണ്‍സ് നേടി ഓപ്പണര്‍ അജയ് ഗാരിയയും 30 പന്തില്‍ 40 റണ്‍സുമായി പുറത്താകാതെ നിന്ന മെഹന്ദറുമാണ് ഇന്ത്യയെ വിജയയത്തിലേക്ക്‌ നയിച്ചത്.

30 പന്തില്‍ 40 റണ്‍സാണ് രംബീര്‍ സ്വന്തമാക്കിയത്. അജ്മാനിലെ ഈഡന്‍ ഗാര്‍ഡന്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആധികാരികമായിരുന്നു ഇന്ത്യയുടെ വിജയം.

Top