ബ്ലെസി-പൃഥ്വിരാജ് ചിത്രം ആട് ജീവിതം ; ഷൂട്ടിംഗ് മാര്‍ച്ച്‌ ഒന്നിന് ആരംഭിക്കും

Blessy

സംവിധായകന്‍ ബ്ലെസി ബെന്യാമിന്റെ പ്രശസ്ത കൃതി ആട് ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മാര്‍ച്ച്‌ ഒന്നിന് ആരംഭിക്കും. ചിത്രത്തിൽ പൃഥ്വിരാജാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അമല പോള്‍ ആണ് നായിക. ആദ്യമായാണ് പൃഥ്വിരാജും ബ്ലെസിയും ഒന്നിക്കുന്നത്.

ആട് ജിവിതത്തിലെ നജീബ് എന്ന കഥാപാത്രമായി പൃഥ്വിരാജിന് പകരം മറ്റു ചില അഭിനേതാക്കളുടെ പേരും പറഞ്ഞു കേട്ടിരുന്നു. എന്നാല്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമായിരിക്കുകയാണ്. സിനിമയുടെ ആദ്യ ഭാഗത്തിന്റെ ചിത്രികരണം മാര്‍ച്ച്‌ ഒന്നിന് തിരുവല്ലയില്‍ തുടങ്ങുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.

കെയു മോഹന്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ആട് ജീവിതത്തിന്റെ തിരക്കഥയും സംവിധായകന്‍ ബ്ലെസി തന്നെ നിര്‍വഹിക്കുന്നു. ബ്ലെസിയുടെ സിനിമ കമ്പനി വിഷ്വല്‍ റൊമാന്‍സ്തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top